സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി

ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കി. ഏപ്രില്‍ 20 ന് ശേഷം ശനി, ഞായര്‍ ദിവസങ്ങളിലാണ് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ല.
തിങ്കളാഴ്ച്ചക്ക് ശേഷം തീവ്രമല്ലാത്ത മേഖലയില്‍ കൂടുതല്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ധാരണയായി. പൊതു ഗതാഗതത്തിന് തല്‍ക്കാലം ഇളവ് അനുവദിക്കില്ല. തിങ്കളാഴ്ചക്ക് ശേഷം സ്വകാര്യ കാറില്‍ നാല് പേര്‍ക്ക് യാത്ര അനുമതി നല്‍കും. നിലവില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് യാത്ര അനുമതി ഉള്ളത്. ലോക്ഡൗണ്‍ മേയ് 3നാണ് അവസാനിക്കുന്നത്. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha
























