കണക്കുകൂട്ടലുകൾ തെറ്റിച്ച് കോവിഡ്; കോഴിക്കോട് രോഗം സ്ഥിതീകരിച്ചത് നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം

കോവിഡ് വ്യാപനത്തെ പറ്റി നിലവിലെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് കോഴിക്കോട്. ഇന്ന് രണ്ട് പേര്‍ക്കാണ് കോഴിക്കോട് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ രണ്ട് പേരും കോഴിക്കോട് വടകരയ്ക്ക് അടുത്ത് എടച്ചേരി സ്വദേശികളാണ്. ഇവരുടെ മൂന്ന് ബന്ധുക്കള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്നും കഴിഞ്ഞ ദിവസവും കോവിഡ് സ്ഥിരീകരിച്ച ഈ കുടുംബത്തിലെ രണ്ട് പേരും വിദേശത്തു നിന്ന് വന്നവരാണ് എന്നാല്‍ ഇവരുടെ രണ്ട് പേരുടേയും നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷമാണ് ഇവർക്ക് രോഗം സ്ഥിതീകരിച്ചത്. എടച്ചേരി സ്വദേശിയായ 39കാരന് നാട്ടിലെത്തി 29ാം ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. 27ാം ദിവസമാണ് ഇയാളുടെ സഹോദരന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിരീക്ഷണ കാലവധിക്ക് ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യത്തെ സംഭവമാണിത്. അതുകൊണ്ടുതന്നെ നിലവിലെ സ്ഥിതി അനുസരിച്ച് ആശങ്ക വർധിപ്പിക്കുന്നു.
ആദ്യ ഘട്ടത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍്റെ ഭാഗമായി 14 ദിവസമാണ് നിരീക്ഷണ കാലയളവായി അധികൃതര്‍ നിര്‍ദേശിച്ചിരുന്നത്. പിന്നീട് ഹൈ റിസ്ക് ഏരിയയില്‍ നിന്ന് വന്നവര്‍ക്ക് ഇത് 28 ദിവസമാക്കി ഉയര്‍ത്തി. കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട പന്തളം സ്വദേശിയായ പെണ്‍കുട്ടിക്കും 14 ദിവസം കഴിഞ്ഞ ശേഷമാണ് രോഗം സ്ഥീരികരിച്ചത്. എന്നാല്‍ 28 ദിവസം കഴിഞ്ഞ് രോഗം സ്ഥിരീകരിച്ചതിനെ അസ്വാഭാവികമായാണ് ആരോഗ്യ വകുപ്പും കാണുന്നത്.
എടച്ചേരിയിലെ കുടുംബത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് യുവാക്കളുടെ പിതാവിനാണ്. ഇദ്ദേഹം സ്വദേശം വിട്ടു പുറത്തേക്ക് പോയിട്ടില്ല. കടുത്ത ന്യൂമോണിയ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ഇയാള്‍ക്ക് രണ്ടാമത്തെ തവണ നടത്തിയ പരിശോധനയിലാണ് ഈ മാസമാദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹത്തിന്‍്റെ കുടുംബാംഗങ്ങളെയെല്ലാം ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























