ഈ വൈറസ് പിറന്നത് തമിഴ്നാട്ടില്‍ അല്ല; സമ്പന്നരില്‍നിന്നാണ് തമിഴ്നാട്ടില്‍ കോവിഡ് വ്യാപനമുണ്ടായതെന്ന് തമിഴ്നാട് മുഖ്യമന്ത്രി

സമ്പന്നരില്‍നിന്നാണ് തമിഴ്നാട്ടില്‍ കോവിഡ് വ്യാപനമുണ്ടായതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ ആരോപണം. സെക്രട്ടറിയേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.
വിദേശത്തുപോയിവന്ന സമ്പന്നരാലാണ് ഈ രോഗം വ്യാപിക്കപ്പെട്ടത്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവര്‍ ഈ വൈറസിനെ ഇറക്കുമതി ചെയ്തു. ഈ വൈറസ് പിറന്നത് തമിഴ്നാട്ടില്‍ അല്ല എന്നും പളനിസ്വാമി പറഞ്ഞു. കോവിഡ് രോഗബാധ വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. നിലവില്‍ 1267 ആളുകള്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. 15 പേരാണ് തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചത്..
https://www.facebook.com/Malayalivartha
























