രോഗവ്യാപനത്തിന്റെ തോത് കുറയുന്നത് (ഫ്‌ലാറ്റന്‍ ദ് കര്‍വ്), കേരളത്തില്‍ മാത്രമെന്ന് സൂചന

ഇന്ത്യയില്‍ ലോക്ഡൗണ്‍ നാലാം ആഴ്ചയിലേക്കു കടക്കവേ, ആറു സംസ്ഥാനങ്ങളില്‍ 20 ദിവസത്തിനിടെ രോഗികളുടെ എണ്ണം പലമടങ്ങ് വര്‍ധിച്ചപ്പോള്‍, കേരളത്തില്‍ വര്‍ധനയുടെ തോത് ക്രമാനുഗതമായി കുറയുകയാണ്. രോഗവ്യാപനത്തിന്റെ തോത് കുറയുന്നതിന്റെ (ഫ്‌ലാറ്റന്‍ ദ് കര്‍വ്) സൂചന കേരളത്തില്‍ മാത്രമാണ് കാണുന്നത്.
ലോക്ഡൗണ്‍ തുടങ്ങിയ 25നു ഡല്‍ഹിയില്‍ 31 പേര്‍ക്കായിരുന്നു രോഗം. മൂന്നാഴ്ചയ്ക്കു ശേഷം ഇത് 1561 ആയി; വര്‍ധന 50 മടങ്ങ്. തമിഴ്‌നാട്ടില്‍ 18-ല്‍ നിന്ന് 1204 ആയി; വര്‍ധന 67 മടങ്ങ്. മധ്യപ്രദേശില്‍ 14-ല്‍നിന്ന് 987 ആയി; വര്‍ധന 70 മടങ്ങ്. ഇതേസമയം, കേരളത്തില്‍ മാര്‍ച്ച് 25-ന് 118 രോഗബാധിതരുണ്ടായിരുന്നെങ്കില്‍ ഏപ്രില്‍ 15-ന് 388 മാത്രമാണ് രോഗബാധിതര്‍. 3.28 മടങ്ങ് മാത്രമാണ് വര്‍ധന.
ലോക്ഡൗണും നിയന്ത്രണങ്ങളും നീട്ടണമോ എന്നതുള്‍പ്പെടെ, പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളിലും നിര്‍ണായകമാണ് 'ഫ്‌ലാറ്റന്‍ ദ് കര്‍വ്' സൂചനകള്‍. ലോക്ഡൗണിന്റെ അടിസ്ഥാന ലക്ഷ്യം രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുക അഥവാ 'ഫ്‌ലാറ്റന്‍ ദ് കര്‍വാ'ണ്.
ഇന്നലെ 7 പേര്‍ക്കു കൂടി സംസ്ഥാനത്ത് കോവിഡ് കണ്ടെത്തി. കണ്ണൂര്‍ (4), കോഴിക്കോട് (2), കാസര്‍കോട് (1) ജില്ലകളിലാണിത്. ദുബായില്‍നിന്നെത്തിയവരാണ് രോഗബാധിതരായ കണ്ണൂരിലെ 3 പേരും കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ രോഗികളും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഓരോരുത്തര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി.
സംസ്ഥാനത്ത് 27 പേര്‍ കൂടി രോഗമുക്തരായി. കാസര്‍കോട് ( 24), എറണാകുളം (1), മലപ്പുറം (1), കണ്ണൂര്‍ (1) ജില്ലകളിലാണിത്. സംസ്ഥാനത്ത് മൊത്തം രോഗബാധിതര്‍ 394; ഇതില്‍ 245 പേര്‍ രോഗമുക്തരായി. എറണാകുളം ജില്ലയില്‍ വിമാനത്താവള ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കെ രോഗം ബാധിച്ചു ചികിത്സയിലായിരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് കുമാര്‍, കെ.കെ.അനീഷ് എന്നിവര്‍ ആശുപത്രി വിട്ടു.
https://www.facebook.com/Malayalivartha
























