Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കോവിഡ്: കേരളത്തിലെ ജില്ലകളെ നാലു മേഖലകളായി തിരിച്ച് ഇളവുകള്‍

17 APRIL 2020 09:37 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ജില്ലകളെ കോവിഡ് തീവ്രതയുടെ അടിസ്ഥാനത്തില്‍ നാലു മേഖലകളായി തിരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തു. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഹോട്‌സ്‌പോട്ട് പട്ടികയില്‍ ഇതുപ്രകാരമുള്ള മാറ്റം തേടി കേന്ദ്രത്തെ സമീപിക്കും. ഓരോ മേഖലയിലുമുള്ള നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച മാര്‍ഗരേഖയും മന്ത്രിസഭ അംഗീകരിച്ചു.


കേരളത്തിന്റെ നിര്‍ദേശം ഇപ്രകാരമാണ്:

ഒന്നാം സോണ്‍ : കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം

ഈ ജില്ലകളില്‍ മേയ് 3 വരെ ഇളവില്ലാതെ സമ്പൂര്‍ണ ലോക്ഡൗണ്‍. ജില്ലകള്‍ക്കകത്ത് തീവ്രരോഗബാധയുള്ള ഹോട്‌സ്‌പോട്ട് പ്രദേശങ്ങള്‍ കണ്ടെത്തി അവയുടെ അതിര്‍ത്തി അടയ്ക്കും. സര്‍ക്കാര്‍ അനുവദിക്കുന്ന പ്രവേശന കവാടങ്ങളിലൂടെ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കും.

രണ്ടാം സോണ്‍: പത്തനംതിട്ട, എറണാകുളം, കൊല്ലം

ഈ ജില്ലകളില്‍ ഏപ്രില്‍ 24 വരെ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍. ഹോട്‌സ്‌പോട്ടുകള്‍ അടയ്ക്കും. 24-നു ശേഷം സ്ഥിതി വിലയിരുത്തി സാഹചര്യം അനുകൂലമെങ്കില്‍ ചില ഇളവുകള്‍.


മൂന്നാം സോണ്‍: ആലപ്പുഴ, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, വയനാട്

ഈ ജില്ലകളില്‍ 20-നു ശേഷം സാധാരണ ജനജീവിതം ഭാഗികമായി അനുവദിക്കും. മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകം. ഹോട്‌സ്‌പോട്ട് പ്രദേശം അടച്ചിടും. കടകള്‍, റസ്റ്ററന്റ് (വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന്) തുടങ്ങിയവ വൈകിട്ട് ഏഴു വരെ തുറക്കാം


നാലാം സോണ്‍: കോട്ടയം, ഇടുക്കി

ഈ ജില്ലകളില്‍ 20-നു ശേഷം സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചു സാധാരണ ജനജീവിതം അനുവദിക്കും. മറ്റെല്ലാ പൊതു നിയന്ത്രണങ്ങളും ഈ ജില്ലകള്‍ക്കും ബാധകം.


ബാര്‍ബര്‍ ഷോപ്പുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തുറക്കാം. എസി അരുത്. രണ്ടു പേരിലേറെ കാത്തിരിക്കാന്‍ പാടില്ല. ബ്യൂട്ടി പാര്‍ലറുകള്‍ക്കും മറ്റു സൗന്ദര്യവര്‍ധന ജോലികള്‍ക്കും അനുമതിയില്ല. ആശുപത്രി, ക്ലിനിക്, ലാബ്, ഫിസിയോതെറപ്പി സെന്റര്‍ എന്നിവ തുറക്കാം.

ഹോട്‌സ്‌പോട്ട് ഒഴികെയുള്ള മേഖലകളില്‍ മുടങ്ങിയ നിര്‍മാണ ജോലികള്‍ കേന്ദ്ര മാനദണ്ഡം പാലിച്ചു പുനരാരംഭിക്കാം. തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടത്തണം. പുതിയ നിര്‍മാണം തല്‍ക്കാലം ഇല്ല.

കൊയ്ത്തിന്റെയും വിത്തിറക്കലിന്റെയും സമയമായതിനാല്‍ എല്ലാത്തരം കാര്‍ഷിക ജോലികള്‍ക്കും അനുമതി നല്‍കി. കാര്‍ഷികോല്‍പന്നങ്ങളും ഉപകരണങ്ങളും വില്‍ക്കുന്ന കടകളും ചന്തകളും തുറക്കാം.


കള്ളു ചെത്ത് പുനരാരംഭിക്കാം, പഞ്ചായത്ത്, വില്ലേജ് ഓഫിസുകളും കൃഷിഭവനുകളും അക്ഷയ കേന്ദ്രങ്ങളും തുറക്കണം. തിരക്ക് ഒഴിവാക്കണം.

തൊഴിലുറപ്പു പദ്ധതി പുനരാരംഭിക്കാം. ഒരു ടീമില്‍ 5 പേര്‍ മാത്രമേ ആകാവൂ. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ തുറന്നേക്കും. അടച്ചിട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ ശുചീകരണത്തിന് ആഴ്ചയില്‍ ഒരുദിവസം തുറക്കാം. വ്യവസായങ്ങള്‍ പുനരാരംഭിക്കും.

കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഇളവുകളെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കൂട്ടം കൂടല്‍ പാടില്ല. ആരാധനാലയങ്ങളും സിനിമാശാലകളും അടഞ്ഞുകിടക്കും. പൊതു സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുക, വിവാഹം, സംസ്‌കാരം പോലുള്ള ചടങ്ങുകളില്‍ തിരക്ക് ഒഴിവാക്കുക, തുണിക്കടകളും ഷോപ്പിങ് മാളുകളും അടച്ചിടുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണം. ജില്ലകള്‍ തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലും ബന്ധിപ്പിച്ചു ഗതാഗതം അനുവദിക്കില്ല. സംസ്ഥാന അതിര്‍ത്തികളില്‍ അടച്ചിട്ടു കര്‍ശന പരിശോധന തുടരും. ജില്ല വിട്ടുള്ള യാത്ര പാടില്ല.

പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധം. സാനിറ്റൈസറും കൈകഴുകാനുള്ള സൗകര്യവും എല്ലായിടത്തും വേണം. ഇളവ് അനുവദിക്കുന്ന ജില്ലകളില്‍ റവന്യു വരുമാനം സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. അല്ലെങ്കില്‍ നഷ്ടം നികത്താനുള്ള ധനസഹായം കേന്ദ്രം നല്‍കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (2 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends