സംസ്ഥാനത്ത് പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാന്‍ പ്രത്യേക ഉന്നതാധികാര സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാന്‍ പ്രത്യേക ഉന്നതാധികാര സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ആസൂത്രണ ബോര്‍ഡ് അംഗം ബി. ഇക്ബാല്‍ ചെയര്‍മാനായ ആറംഗ സമിതിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. അധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപരീകരിച്ചത്.
കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂള്‍, സര്‍വകലാശാല എന്നിവയുടെ വിവിധ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. ജൂണില്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങാന്‍ കഴിയുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി.
"
https://www.facebook.com/Malayalivartha
























