ലോറിയില്‍ നാടുവിടാന്‍ ശ്രമിച്ച അതിഥി തൊഴിലാളികളെ തിരിച്ചയച്ചു

പാലക്കാട് തച്ചനാട്ടുകരയില്‍ ലോറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ജില്ലാ അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍ പൊലീസ് തടഞ്ഞു.
വളാഞ്ചേരിയില്‍ നിന്നുള്ള ഇവര്‍ രണ്ടു ചരക്കു വാഹനങ്ങളുടെ പുറകില്‍ ഒളിച്ച നിലയിലായിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം.
നാട്ടുകല്‍ സബ് ഇന്‍സ്പെക്ടര്‍ അനില്‍ മാത്യു, ഷറഫുദ്ദീന്‍,രാമദാസ്, ബാലമുരുകന്‍ ഷിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ വളാഞ്ചേരിയിലേക്ക് തിരികെ വിട്ടു.
https://www.facebook.com/Malayalivartha
























