Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ച് നിര്‍ബന്ധമായും നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം... സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15 ദിവസത്തെ ശമ്പളം മാത്രം, ലീവ് സറണ്ടറുമില്ല

17 APRIL 2020 11:22 AM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചാലഞ്ച് നിര്‍ബന്ധമായും നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചിരുന്നു ഒരു മാസത്തെ ശമ്പളം ഗഡുക്കളായി നല്‍കാന്‍ മാര്‍ച്ചിലെ ശമ്പളം മുതല്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സ്വമേധയാ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇനി സാലറി ചാലഞ്ചില്‍ എത്രത്തോളം പേര്‍ സഹകരിക്കുന്നെന്നു വിലയിരുത്തിയ ശേഷം കുറവാണെങ്കില്‍ തെലങ്കാന മാതൃകയില്‍ ശമ്പളം പിടിക്കുന്നതിനുള്ള ക4ശന നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു
ഇത് വരെ സാലറി ചാലഞ്ചില്‍ തീരുമാനമായിട്ടില്ല അങ്ങനെയാണെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പള വിതരണം പ്രതിസന്ധിയിലാകും. ഏപ്രിലിലെ ശമ്പളത്തിന്റെ വിതരണം നിയന്ത്രിക്കാന്‍ ധനവകുപ്പ് ആലോചന തുടങ്ങി. മറ്റു സംസ്ഥാനങ്ങള്‍ എന്തു ചെയ്യുന്നു എന്നു കൂടി അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം.

ലീവ് സറണ്ടര്‍ തല്‍ക്കാലം അനുവദിക്കേണ്ട എന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്. അടുത്ത മാസം ശമ്പളം കൊടുക്കാന്‍ പണമില്ല എന്നാണ് ധനവകുപ്പ് പറയുന്നത്. അടുത്ത മാസമാദ്യം 15 ദിവസത്തെ ശമ്പളം മാത്രം നല്‍കുന്നതിനെ പറ്റിയാണ് ഇപ്പോള്‍ ആലോചന നടക്കുന്നത്. ഇതു പോലെ മേയിലെ ശമ്പള വിതരണവും നിയന്ത്രിച്ചാല്‍ സാലറി ചാലഞ്ച് വഴി ഉദ്ദേശിച്ച ഫലം ലഭിക്കുകയും ചെയ്യും. നേരത്തെ പ്രഖ്യാപിച്ച, പല ഗഡുക്കളായി ഒരു മാസത്തെ ശമ്പളം പിടിക്കുന്ന സാലറി ചാലഞ്ച് നടന്നില്ലെങ്കിലായിരിക്കും ഈ മാര്‍ഗം സ്വീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന പ്രതീക്ഷ ഇപ്പോഴും സംസ്ഥാന സര്‍ക്കാരിനുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ ശമ്പള വിതരണം എങ്ങനെ നടത്തും എന്നതും അന്വേഷിക്കും. ഇക്കാര്യങ്ങള്‍ അറിഞ്ഞ ശേഷമാകും ധനവകുപ്പ് ശമ്പള വിതരണം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത്.
നാളെ മുതല്‍ തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ നിയന്ത്രണമില്ലാതെ മാറി നല്‍കാനാണ് തീരുമാനം. 2250 കോടിയുടെ ബില്ലുകള്‍ ഇതുവരെയുള്ള കണക്കനുസരിച്ച് മാറി നല്‍കണം. ഇതു കഴിയുന്നതോടെ വീണ്ടും കടമെടുത്തില്ലെങ്കില്‍ മേയ് ആദ്യം ഖജനാവ് കാലിയാകും. അടുത്തയാഴ്ച വീണ്ടും കടപ്പത്രമിറക്കി ധനസമാഹരണം നടത്താനാണ് ശ്രമം. ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും എന്നതിനാല്‍ പല ഘട്ടങ്ങളായാകും കടമെടുക്കുന്നത്. കോവിഡ് ലോക് ഡൗണ്‍ തുടരുന്നതിനാല്‍ ഈ മാസവും സര്‍ക്കാരിന് വരുമാനമുണ്ടാവില്ല എന്നുറപ്പായി. അതിനാലാണ് ശമ്പള വിതരണം നിയന്ത്രിക്കാനുള്ള ആലോചനയിലേക്ക് സര്‍ക്കാര്‍ കടന്നത്.

കേന്ദ്രജീവനക്കാര്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ച പുതുക്കിയ ക്ഷാമബത്ത തത്കാലം വിതരണം ചെയ്യില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 4 ശതമാനം അധിക ക്ഷാമബത്ത വിതരണം ചെയ്യുന്നതാണ് കൊവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വൈകിപ്പിക്കുന്നത്. ഇതിനായി തത്കാലം ഉത്തരവിറക്കേണ്ടെന്നാണ് തീരുമാനം.

മാര്‍ച്ച് 13നാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമായി വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പണം നീക്കി വെക്കേണ്ട സാഹചര്യത്തില്‍ തത്കാലം ഈ തീരുമാനം മരവിപ്പിക്കാനാണ് നീക്കം. ശമ്പളത്തോടൊപ്പം കിട്ടുന്ന സ്ഥില അലവന്‍സുകള്‍ക്ക് മുടക്കമുണ്ടാകില്ലെങ്കിലും പ്രത്യേക അലവന്‍സുകളും കുറച്ചു കാലത്തേയ്ക്ക് ഉണ്ടാകില്ല. ഇതിനു പുറമെ ധനവിനിയോഗം സംബന്ധിച്ച് കുൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കുമെന്ന് വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഒരു പദ്ധതിയ്ക്കും മുന്‍കൂറായി പണം നല്‍കരുതെന്നും 20 കോടി രൂപയില്‍ കൂടുതലുള്ള ചെലവുകള്‍ക്ക് പ്രത്യേക അനുമതി വാങ്ങണമെന്നുമാണ് നിര്‍ദ്ദേശം. വാര്‍ഷിക ബജറ്റിന്റെ 5 ശതമാനം മാത്രമാണ് ആദ്യപാദത്തില്‍ ചെലവഴിക്കാന്‍ മന്ത്രാലയങ്ങള്‍ക്ക് അനുമതിയുള്ളത്.

രാജ്യത്തെ വ്യവസായമേഖലയ്ക്ക് ഉത്തേജനം നല്‍കാനും സാധാരണക്കാര്‍ക്ക് ആശ്വാസമാകാനുമുള്ള പുതിയ സാമ്പത്തിക പാക്കേജ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഉടന്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. ഇതിനായി വിവിധ മന്ത്രാലയങ്ങളോടും സ്ഥാപനങ്ങളോടും നിര്‍ദേശങ്ങള്‍ പങ്കുവെക്കാന്‍ ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (5 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (12 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (12 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends