എല്ലാ വനിതാ പൊലീസുകാര്‍ക്കും ബുള്ളറ്റ് ഓടിക്കാന്‍ പരിശീലനം നല്‍കും, തൃശ്ശൂര്‍ കമ്മിഷണര്‍

തൃശൂര്‍ സിറ്റി പൊലീസിനു കീഴിലെ മുഴുവന്‍ വനിതാ ഉദ്യോഗസ്ഥരും മോട്ടര്‍സൈക്കിളിന്റെ ചിറകിലേറാന്‍ ഒരുങ്ങുകയാണ്. ബുള്ളറ്റ് ഓടിക്കാന്‍ എല്ലാ വനിതാ പൊലീസുകാര്‍ക്കും പരിശീലനം നല്‍കാന്‍ തീരുമാനിച്ചതായി കമ്മിഷണര്‍ ആര്‍. ആദിത്യ അറിയിച്ചു.
സിറ്റി വനിതാ സ്റ്റേഷനിലെ എസ്‌ഐ സിന്ധുവിന്റെ നേതൃത്വത്തിലുള്ള നാലംഗ വനിതാ സംഘം മോട്ടര്‍സൈക്കിളില്‍ പട്രോളിങ് നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ദേശീയ ചാനലുകളിലടക്കം വാര്‍ത്തയായ സാഹചര്യത്തിലാണ് വേറിട്ട പദ്ധതി ഒരുങ്ങുന്നത്.
ഒട്ടേറെ വനിതാ പൊലീസുകാര്‍ മോട്ടോര്‍ സൈക്കിള്‍ പട്രോളിങ്ങിന് തങ്ങള്‍ക്കും താല്‍പര്യമുണ്ടെന്നറിയിച്ച് കമ്മിഷണറെ സമീപിച്ചിരുന്നു. ഘട്ടംഘട്ടമായി ഓരോ പൊലീസ് സ്റ്റേഷനിലെയും വനിതകള്‍ക്കു പരിശീലനം നല്‍കും. എല്ലാ സ്റ്റേഷനുകളിലും വനിതാ പട്രോളിങ് സംഘത്തെ നിയോഗിക്കുകയാണ് ലക്ഷ്യം. കണ്‍ട്രോള്‍ റൂം സിഐ വി. ബാബുരാജനാണ് പരിശീലന ചുമതല.
സാമൂഹിക അകലം ഉറപ്പാക്കാന്‍ കഷ്ടപ്പെടുന്ന പൊലീസുകാര്‍ക്ക് പിന്തുണയറിയിച്ചുകൊണ്ട് മകളുടെ ജന്മദിനത്തിന്റെ മധുരം പൊലീസുകാര്‍ക്കു പങ്കുവച്ചു ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍. ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. വിനീത വേണുഗോപാല്‍ കേക്കുമായി പൊലീസ് ഉദ്യോഗസ്ഥരെ തേടിയെത്തിയത്. ഡോക്ടറുടെ മകളുടെ പിറന്നാളായിരുന്നു ഇന്നലെ. ലോക്ഡൗണ്‍ കാരണം ആഘോഷങ്ങളെല്ലാം ഒഴിവാക്കിയെങ്കിലും എസിപി വി.കെ. രാജുവിനും സംഘത്തിനും ഡോക്ടര്‍ പിറന്നാള്‍ കേക്ക് എത്തിച്ചുനല്‍കി.
https://www.facebook.com/Malayalivartha
























