Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

സീറോ ആങ്കിൾഗോള്‍ അടിച്ച് ടീമിനെ വിജയിപ്പിച്ച് കേരളത്തെതന്നെ ഇളക്കിമറിച്ച കുഞ്ഞുതാരം വീണ്ടും മാതൃകയാകുന്നു; തന്റെ സമ്മാനത്തുക ദുരിതബാധിതർക്കായി സംഭാവന ചെയ്ത് ഡാനിഷ്

17 APRIL 2020 12:10 PM IST
മലയാളി വാര്‍ത്ത

കായികലോകം മുഴുവനും കേരളത്തിലേക്ക് ശ്രദ്ധ തിരിച്ച അനവധി സംഭവ വികാസങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ കോർണർ കിക്കിൽനിന്ന് നേരിട്ട് ലക്ഷ്യം കാണുന്ന ഒളിംപിക് ഗോൾ നടത്തി ഏവരെയും അമ്പരപ്പിച്ച് ആ പ്രതിഭയെ ആരും മറന്നിട്ടില്ല. പ്രതിഭാസ്പർശത്തിനു ലഭിച്ച സ്നേഹസമ്മാനങ്ങൾ കോവിഡ് പ്രതിരോധത്തിനു സംഭാവന ചെയ്ത് വീണ്ടും താരമായിരിക്കുകയാണ് കുഞ്ഞുഡാനി. കൊറോണ വ്യാപനത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 31,500 രൂപയുടെ ചെക്കാണ് പത്തുവയസ്സുകാരൻ പി.കെ.ഡാനിഷ് കലക്ടർ സാംബശിവ റാവുവിന് കൈമാറിയത്.

മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍വച്ച് ഫെബ്രുവരിയില്‍ നടന്ന അണ്ടര്‍ 10 ഫുട്‌ബോള്‍ കളി നമ്മൾ ആരും മറന്നിട്ടുണ്ടാകില്ല. കളിക്കിടയിലാണ് ഡാനി സീറോ ആങ്കിൾഗോള്‍ അടിച്ച് ടീമിനെ വിജയിപ്പിച്ച് താരമായി മാറിയത്. കോർണർ കിക്കിൽനിന്ന് നേരിട്ട് ഗോൾ പോസ്റ്റിനുള്ളിലെത്തുന്ന ഒളിംപിക് ഗോൾ വിഡിയോ വൈറലായതിനെ തുടർന്ന് ഒട്ടേറെ സമ്മാനങ്ങൾ ഡാനിഷിനെ തേടിയെത്തിയിരുന്നു.

ഇതെത്തുടർന്ന് ഏതാനും ഫുട്ബോൾ ടർഫുകളുടെ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തു. ഇതിൽനിന്നെല്ലാംലഭിച്ച ഉപഹാരങ്ങളാണ് കോവിഡ് ദുരിതബാധിതർക്കായി സംഭാവന ചെയ്തത് തന്നെ. 2018ലെ പ്രളയ സമയത്ത്,തന്റെ കുടുക്കയിൽ സൂക്ഷിച്ചിരുന്ന പണവും ഡാനിഷ് ദുരിതാശ്വാസ നിധിയിലേക്ക് നൽക്കുകയായിരുന്നു.

തന്റെ അഞ്ചാം വയസിലാണ് ഡാനിഷ് ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്. പരിശീലകരായ നിയാസ് റഹ്മാന്റെയും പ്രസാദ് വി. ഹരിദാസിന്റെയും ശിക്ഷണത്തില്‍ മെഡിക്കല്‍ കോളജിലെ ഒളിംപ്യന്‍ റഹ്മാന്‍ ഗ്രൗണ്ടില്‍ കെഎഫ്ടിസി കോച്ചിങ് സെന്ററിലാണ് ഡാനിഷിന്റെ പരിശീലനം നടത്തിവരുന്നത്. അങ്ങനെ അണ്ടര്‍10 ടീമിലെ അംഗമാണെങ്കിലും അണ്ടര്‍ 12 ടീമിലും ഡാനിഷ് കളിക്കുന്നുണ്ട്.

ഇനി റിലീസാവാനിരിക്കുന്ന ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ എന്ന സിനിമയില്‍ പ്രശസ്ത ഫുട്ബാള്‍ താരം ഐ.എം വിജയനൊപ്പം ഉമ്മര്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് അഭിനയത്തിലും തന്റെ മികവ് തെളിയിച്ചിരിക്കയാണ് ഡാനിഷ്. മെസിയെ സ്വപ്നം കണ്ട് കഴിയുന്ന ഏഴു വയസ്സുകാരന്റെ കഥ പറയുന്ന ഈ സിനിമയ്ക്കായി ഡാനിഷ് ഒളിംപിക് ഗോൾ പലതവണ പ്രാക്ടീസ് ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (5 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (12 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (12 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends