മദ്യം കിട്ടാനില്ല, യുവാക്കൾ ലഹരിയായി കണ്ടെത്തുന്നത് മറ്റൊന്ന്! തൃശൂർ കൊടുങ്ങല്ലൂരിൽ ആളൊഴിഞ്ഞ പറമ്പിൽ യുവാക്കൾ തമ്പടിക്കുന്നത് പതിവായതോടെ സംശയം കൂടി... രഹസ്യമായി പറമ്പിലെത്തിയ അന്വേഷണസംഘം പോലും ആ കാഴ്ച്ച കണ്ടു ഞെട്ടി; സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കാനിറങ്ങി പോലീസ്...

മദ്യം കിട്ടാതായതോടെ വാറ്റ് ഉണ്ടാക്കലും കഞ്ചാവ് ഉപയോഗവും വളരെ കുടുതലായിരിക്കുകയാണ്. ദിനം പ്രതി കൂടുതൽ കേസുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. തൃശൂർ കൊടുങ്ങല്ലൂരിൽ നിന്നാണ് പുതിയ വാർത്ത വരുന്നത്. എറിയാട് ഐ.എച്ച്.ആർ.ഡി കോളേജ് റോഡിൽ ആളൊഴിഞ്ഞ പറമ്പിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
എക്‌സൈസ് ഇൻസ്‌പെക്ടർ പ്രവീൺ പിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ 56 കഞ്ചാവ് ചെടികൾ കണ്ടെടുത്തു. കഞ്ചാവ് നട്ട ആളെക്കുറിച്ചുള്ള അന്വേഷണം തുടർദിവസങ്ങളിൽ ഉണ്ടാകും.
പ്രദേശത്ത് വരുന്ന യുവാക്കൾ, മറ്റു ആളുകൾ എന്നിവരെ ചോദ്യം ചെയ്യും. സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളും പരിശോധിക്കുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.
നിരവധി യുവാക്കൾ തമ്പടിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് എക്‌സൈസ് പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നു. കൊവിഡ് 19 ഭീതിയിൽ മദ്യശാലകൾ അടച്ചതോടെ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വ്യാപനം വർധിക്കാൻ സാധ്യതയുള്ളതായി എക്‌സൈസിന് സൂചന ലഭിച്ചിരുന്നു.
ഇതിൻറെ അടിസ്ഥാനത്തില്‍ സംശയാസ്പദമായ സ്ഥലങ്ങളിലെല്ലാം എക്‌സൈസ് റെയ്‍ഡുകൾ നടത്തിവരുന്നതിനിടയ്ക്കാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കൊടുങ്ങല്ലൂരിൽ ഇത്രയധികം കഞ്ചാവ് ചെടികൾ ഒരുമിച്ച് ലഭിക്കുന്നത് ആദ്യമായാണ്.
https://www.facebook.com/Malayalivartha
























