സ്പ്രിഗ്ളര്‍ വിവാദങ്ങള്‍ക്ക് പുറകെ പോവാനില്ല; കമ്ബനിയുമായുള്ള ഇടപാടില്‍ പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം;- മന്ത്രി എ കെ ബാലന്‍

സ്പ്രിഗ്ളര്‍ വിവാദങ്ങള്‍ക്ക് പുറകെ പോവാനില്ലെന്നും കമ്ബനിയുമായുള്ള ഇടപാടില്‍ പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും സാംസ്കാരിക മന്ത്രി എകെ ബാലന്‍. തെരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും നോക്കിയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
സ്പ്രിഗ്ളര്‍ കമ്ബനിയുമായുള്ള ഇടപാട് മുഖ്യമന്ത്രി ഒറ്റക്ക് തീരുമാനിച്ചതല്ല. കമ്ബനി അവരുടെ സാങ്കേതിക വിദ്യ സര്‍ക്കാരിന് സംഭാവന ചെയ്യുകയാണ് ചെയ്തത്. 2001 -2006 കാലഘട്ടത്തില്‍ എഡിബിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 1500 കോടി രൂപ വാങ്ങിയതിന് കണക്കുണ്ടോയെന്നും ബാലന്‍ ചോദിച്ചു.
അതേസമയം, സ്പ്രിന്‍ക്ളര്‍ കരാര്‍ ബന്ധപ്പെട്ട ഒരു വകുപ്പും അറിയാതെയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആക്ഷേപം ഉന്നയിച്ച സമയത്ത് സര്‍ക്കാരില്‍ ഒരു ഫയല്‍ പോലുമില്ല. ഇപ്പോള്‍ ഫയലുണ്ടാകുമൊന്ന് അറിയില്ല. കരാര്‍ രേഖ സൈറ്റില്‍ നിന്ന് കമ്ബനി തന്നെ പിന്‍വലിച്ചുവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.സ്പ്രിന്‍ക്ളര്‍ കരാര്‍ ബന്ധപ്പെട്ട ഒരു വകുപ്പും അറിയാതെയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആക്ഷേപം ഉന്നയിച്ച സമയത്ത് സര്‍ക്കാരില്‍ ഒരു ഫയല്‍ പോലുമില്ല. ഇപ്പോൾ ഫയലുണ്ടാകുമൊന്ന് അറിയില്ല. കരാര്‍ രേഖ സൈറ്റില്‍ നിന്ന് കമ്പനി തന്നെ പിന്‍വലിച്ചുവെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
സ്പ്രിംഗ്ളറുമായി ബന്ധപ്പെട്ട ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്ന സമയത്ത് ഈ കരാര്‍ സംബന്ധിച്ച് ഒരു ഫയല്‍ പോലും നിലവിലില്ല എന്ന കാര്യം വ്യക്തമാണ്. അതുകഴിഞ്ഞ് ഫയല്‍ ഉണ്ടാക്കിയോ എന്ന കാര്യം അറിയില്ല. കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ മറുപടി ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. പറഞ്ഞ മറുപടികള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഏതെങ്കിലും തരത്തില്‍ നിയമനടപടികള്‍ ഉണ്ടായി കമ്പനിക്ക് നഷ്ടം ഉണ്ടാവുകയാണെങ്കില്‍ അത് സംസ്ഥാന സര്‍ക്കാര്‍ നികത്തണം എന്നാണ് കരാറിലെ വ്യവസ്ഥ. ഇത് അസാധാരണമാണ്. ഇപ്പോള്‍ മാത്രമല്ല, കഴിഞ്ഞ പ്രളയകാലത്തും കമ്പനി ഇവിടെയുണ്ടായിരുന്നു എന്നാണ് വിവരം. അന്ന് ഈ കമ്പനിയുടെ പങ്കെന്തായിരുന്നു എന്ന് വ്യക്തമാക്കണം. മുന്‍പ് എഡിബിയെ ആക്രമിച്ചവരാണ് ഇപ്പോള്‍ ഇത്തരമൊരു കരാറുമായി വരുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha
























