മദ്യ പ്രേമികൾ അങ്കലാപ്പിൽ! ആറ്റിങ്ങലിൽ ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ വന്ന ലോറി കുത്തിത്തുറന്ന് മോഷണം; കൊണ്ടുപോയത് അഞ്ച് കെയ്‌സ് മദ്യം

ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണിലേക്ക് കൊണ്ട് വന്ന ലോറിയില്‍ നിന്നും 5 കെയ്‌സ് മദ്യം മോഷണം പോയി. ആറ്റിങ്ങല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണിലേക്ക് കൊണ്ട് വന്ന മദ്യമാണ് മോഷണം പോയത്.
മാമം പെട്രോള്‍ പമ്ബിന് മുന്നില്‍ ഒതുക്കി ഇട്ടിരുന്ന രണ്ട് ലോറികളില്‍ ഒന്നില്‍ നിന്നാണ് മോഷണം പോയത്. ലോറിയുടെ ടാര്‍പോളിന്‍ കുത്തിക്കീറിയ ശേഷം മോഷ്ടാക്കള്‍ മദ്യം എടുക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ലോറി ജീവനക്കാര്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഗോഡൗണിലേക്ക് ലോറികള്‍ എത്തിയ സമയത്താണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ലോക്ക് ഡൗണ്‍ തുടങ്ങിയ സമയം മുതല്‍ ലോറി ജീവനക്കാര്‍ രാത്രി കാലങ്ങളില്‍ ഇവിടെ പോലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണവും സംരക്ഷണവും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























