മെഡിക്കല്‍ കോളജ്, ജനറല്‍ അശുപത്രി എന്നിവിടങ്ങളിലും ഡയാലിസിസ് സൗകര്യമുള്ള ജില്ലയിലെ സ്വകാര്യ ആശുപത്രികളും ലക്ഷ്യം വെച്ച് പുതിയ പദ്ധതി... സൗജന്യ ഡയാലിസിസിനു 15 ലക്ഷം രൂപ അനുവദിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ....

സൗജന്യമായി ഡയാലിസിസ് നടത്തുന്നതിനു കോട്ടയം ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചു. മെഡിക്കല്‍ കോളജ്, ജനറല്‍ അശുപത്രി എന്നിവിടങ്ങളിലും ഡയാലിസിസ് സൗകര്യമുള്ള ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും ഈ പദ്ധതി നടപ്പിലാക്കും. സ്വകാര്യ ആശുപത്രികള്‍ ജില്ലാ പഞ്ചായത്ത് ലഭ്യമാക്കുന്ന ഡയാലിസിസ് കിറ്റ് ഉപയോഗിച്ച് 950 രൂപ നിരക്കിലാണു രോഗികള്‍ക്ക് സൗക ര്യം നല്‍കേണ്ടത്.
ആവശ്യമുള്ള രോഗികള്‍ ഡയാലിസിസിനു വിധേയരാകുന്ന ആശുപത്രികള്‍ മുഖേന അപേക്ഷ നല്‍കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ അധ്യക്ഷതയില്‍ കൂടിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധമായി തീരുമാനമെടുത്തത്.
യോഗത്തില്‍ വൈസ്പ്രസിഡന്റ് ഡോ. ശോഭാ സലിമോന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസമ്മ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സക്കറിയാസ് കുതിരവേലി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പെണ്ണമ്മ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പദ്ധതി നടപ്പിലാക്കുന്നതിനു സ്വകാര്യ ആശുപത്രികളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു വിളിച്ചു ചേര്‍ത്തു. അസിസ്റ്റന്റ് കളക്ടര്‍ ശിഖാ സുരേന്ദ്രന്, ഡിഎംഒ ഡോ. ജേക്കബ് വര്‍ഗീസ്, എന്‍ആര്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു കുമാരി, കോട്ടയം മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം തലവന്‍ ഡോ. ജയകുമാര്‍, ജനറല്‍ ആശുപത്രി ആര്‍എംഒ ഡോ. ഭാഗ്യശ്രീ എന്നിവരും സ്വകാര്യ ആശുപത്രി പ്രതിനിധികളും പങ്കെടുത്തു.
https://www.facebook.com/Malayalivartha
























