Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

സാലറി ചലഞ്ചില്‍ സര്‍ക്കാരിന് മനമാറ്റം. ബദല്‍ വഴികള്‍ തേടും. വൈകി വന്ന വിവേകമോ പി.ആര്‍. ഏജന്‍സി പറഞ്ഞിട്ടോ?

17 APRIL 2020 04:01 PM IST
മലയാളി വാര്‍ത്ത

കൊവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ബദല്‍ വഴികള്‍ തേടുന്നതായി സൂചന. സാലറി ചലഞ്ച് നടപ്പാക്കുന്നതിന് പകരമായി ജീവനക്കാരുടെ ഡി.എ കുടിശിക ദുരിതാശ്വസ നിധിയിലേക്ക് മാറ്റാന്‍ നിലവിലെ ആലോചന. സാലറി ചലഞ്ചിന് ബദല്‍ വഴികള്‍ തേടുന്നതിന്റെ ഭാഗമായി ധനമന്ത്രി തോമസ് ഐസക്, വിവിധ വകുപ്പ് മേധാവികളുമായി കൂടിയാലോചനകള്‍ നടത്തുന്നതായാണ് വിവരം. എങ്കിലും അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും ഉണ്ടാകുകയെന്നണ് റിപ്പോര്‍ട്ട്.

ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി സാലറി ചലഞ്ച് എന്ന ആശയത്തോട് എതിരഭിപ്രായങ്ങള്‍ തുടക്കം തൊട്ടെ ഉയര്‍ന്നിരുന്നു. മാത്രമല്ല എല്ലാവരുടേയും സാലറി പിടിച്ചെടുക്കുകയെന്നത് പ്രായോഗികവും അല്ല. കോടതിയിലും സര്‍ക്കാരിന്റെ അത്തരം നീക്കം ചോദ്യം ചെയ്യപ്പെടാനുള്ള സാഹചര്യമുണ്ട്. മാത്രവുമല്ല, കഴിഞ്ഞ തവണ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുന്നോട്ടുവച്ച സാലറി ചലഞ്ചിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞത് 1500 കോടി രൂപ മാത്രമാണ്. അതേസസ്ഥാനത്ത് 12 ശതമാനം ഡി.എ. കുടിശിക കണക്കാക്കിയാല്‍, അത് 2700 കോടി രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. എല്ലാ ജീവനക്കാരും പൂര്‍ണ്ണമനസോടെ സാലറി ചാലഞ്ചില്‍ പങ്കെടുത്താലും പരമാവധി 2300 കോടി രൂപയുമാണ്. അതിനാലാണ്, വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ രണ്ടാം സാലറി ചലഞ്ചില്‍ നിന്നും സര്‍ക്കാര്‍ പുറകോട്ട് പോകുന്നത്.

അതേസമയം, ഇക്കാര്യത്തില്‍ മന്ത്രിസഭ യോഗമായിരിക്കും അന്തിമ തീരുമാനം എടുക്കുക. ഏതായാലും സാലറി ചലഞ്ചിന് നിര്‍ബന്ധിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തുന്നു എന്ന് തന്നെയാണ് നിലവില്‍ ലഭിക്കുന്ന സൂചന. നിര്‍ബന്ധമായും ശമ്പളം പിടിക്കണമെന്ന ധനമന്ത്രിയുടെ നിലപാടിനോടും മുഖ്യമന്ത്രി ഇതുവരെ യോജിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം കണക്കിലെടുത്ത് കൂടിയാണ് ഡിഎ കുടിശിക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലയിപ്പിക്കുന്നതിനാിയ ഇപ്പോള്‍ ആലോചന നടക്കുന്നത്. ഡി.എ കുടിശിക ഈ സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ തന്നെ നല്‍കുമെന്നായിരുന്നു ബജറ്റിലും പ്രഖ്യാപിച്ചിരുന്നത്. ഇക്കാര്യത്തിലും ഒരു നിലപാട് ഉടന്‍ വ്യക്തമാക്കേണ്ടി വരും. ഇതെല്ലാം മുന്നില്‍ കണ്ട തീരുമാനങ്ങളും അതിലേക്കുള്ള ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നത്.

കൂടാതെ, നാളെ മുതല്‍ തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ നിയന്ത്രണമില്ലാതെ മാറി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 2250 കോടിയുടെ ബില്ലുകള്‍ ഇതുവരെയുള്ള കണക്കനുസരിച്ച് മാറി നല്‍കണം. ഇതു കഴിയുന്നതോടെ വീണ്ടും കടമെടുത്തില്ലെങ്കില്‍ മേയ് ആദ്യം ഖജനാവ് കാലിയാകും. അടുത്തയാഴ്ച വീണ്ടും കടപ്പത്രമിറക്കി ധനസമാഹരണം നടത്താനാണ് ശ്രമം. ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും എന്നതിനാല്‍ പല ഘട്ടങ്ങളായാകും കടമെടുക്കുന്നത്. കോവിഡ് ലോക് ഡൗണ്‍ തുടരുന്നതിനാല്‍ ഈ മാസവും സര്‍ക്കാരിന് വരുമാനമുണ്ടാവില്ല എന്നുറപ്പാണ്. അതിനാല്‍, അടുത്ത മാസമാദ്യം 15 ദിവസത്തെ ശമ്പളം മാത്രം നല്‍കുന്നതിനെ പറ്റിയും സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ ആലോചന നടക്കുന്നുണ്ട്്. എങ്കിലും, കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന പ്രതീക്ഷ ഇപ്പോഴും സംസ്ഥാന സര്‍ക്കാരിനുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ ശമ്പള വിതരണം എങ്ങനെ നടത്തും എന്നതും അന്വേഷിക്കും. ഇക്കാര്യങ്ങള്‍ അറിഞ്ഞ ശേഷമാകും ധനവകുപ്പ് ശമ്പള വിതരണം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത്.

അതേസമയം, സാലറി ചലഞ്ചില്‍ ആദ്യം മുതലെ എതിര്‍ത്തിരുന്ന പ്രതിപക്ഷം സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. സാലറി ചലഞ്ചില്‍ നിന്ന് പിന്നോട്ട് പോകാനുള്ള നീക്കം സര്‍ക്കാരിന് വൈകി വന്ന വിവേകമാണെന്ന് വിഡി സതീശന്‍ എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിയുടെ പിആര്‍ ഏജന്‍സി നല്‍കിയ ഉപദേശപ്രകാരമാണ് ഈ പിന്നോട്ട് പോക്ക്. രണ്ടുതവണ ശമ്പളം വാങ്ങുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് മനസിലായെന്നും വിഡി സതീശന്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (5 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (12 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (12 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends