Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കേരളം ഡാറ്റാ മാഫിയയുടെ പിടിയിൽ! കേരളത്തിലെ രണ്ടരലക്ഷത്തോളം വരുന്ന രോഗബാധിതരുടേയും നിരീക്ഷണത്തിലിരിക്കുന്നവരുടേയും അവരുടെ ബന്ധുക്കളുടേയും സർവ്വവിവരങ്ങളും സ്പ്രിംഗ്ളർ എന്ന ഐറ്റി ഭീമന്റെ കീശയിൽ; തുറന്നടിച്ച് കുമ്മനം രാജശേഖരൻ

17 APRIL 2020 05:07 PM IST
മലയാളി വാര്‍ത്ത

കൊവിഡുമായി ബന്ധപ്പെട്ട് ക്വാറൻറ്റീനിൽ കഴിയുന്ന രോഗികളുടെയും വ്യക്തികളുടെയും വിവരങ്ങൾ ശേഖരിക്കുന്നതിന് നിയോഗിക്കപ്പെട്ട സ്പ്രിംഗ്ലർ എന്ന സ്വകാര്യ കമ്പനിയെ കുറിച്ചാണ് കേരളം ഇപ്പോൾ ചര്ച്ചചെയ്യപ്പെടുന്നത്. സ്പ്രിംഗ്ളറുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുകയാണ് .പ്രതിപക്ഷം വളരെ ശക്തമായാണ്ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സ്പ്രിംഗ്ലർ അഴിമതി സംബന്ധിച്ച രേഖകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരന്റെ പോസ്റ്റാണ് വൈറലാകുന്നത്.

കുമ്മനം രാജശേഖരന്റെ പോസ്റ്റ് ഇങ്ങനെ...

കേരളം ഡാറ്റാ മാഫിയയുടെ പിടിയിൽ !


“ഡാറ്റ ഉള്ളവൻ രാജാവാണ്” എന്നത് ആധുനിക സമൂഹത്തിൽ മുഴങ്ങി കേൾക്കുന്ന മുദ്രാവാക്യമാണ്.

അത് മനസ്സിലാക്കിയ അമേരിക്കൻ മുതലാളിത്ത മൂലധന ശക്തികൾ കേരളത്തെ തങ്ങളുടെ മേച്ചിൽ സ്ഥലമായി കണ്ടെത്തിയത് സ്വാഭാവികം മാത്രം.

ലാഭക്കൊതിയും കച്ചവടകണ്ണുമുള്ള ഇക്കൂട്ടർ കൊറോണ വ്യാധിയുടെ അടിയന്തരഘട്ടത്തിൽ സേവകരും സംരക്ഷകരുമായി കേരളത്തിലേക്ക് ഓടിയെത്തി. നമ്മുടെ മുഖ്യമന്ത്രി അവർക്ക് ചുവന്ന പരവതാനി വിരിച്ച് രാജകീയ സ്വീകരണം നൽകി എതിരേറ്റു.

കൊറോണ കാലത്ത് ചികിത്സയിലായവരുടെ മുഴുവൻ വിവരങ്ങളും യാതൊരുവിധ ഉപാധികളുമില്ലാതെ കൈമാറി. ഇതോടെ കേരളത്തിലെ രണ്ടരലക്ഷത്തോളം വരുന്ന രോഗബാധിതരുടേയും നിരീക്ഷണത്തിലിരിക്കുന്നവരുടേയും അവരുടെ ബന്ധുക്കളുടേയും സർവ്വവിവരങ്ങളും സ്പ്രിംഗ്ളർ എന്ന ഐറ്റി ഭീമന്റെ കീശയിലായി.

ഈ കമ്പനിക്ക് എന്താണ് ഇത്ര വല്യ മഹത്വം? സ്പ്രിംഗ്ളറിനോളം കഴിവും കെൽപ്പുമുള്ള സ്ഥാപനങ്ങൾ നമുക്കില്ലേ ? ഐറ്റി മിഷൻ , സി ഡാക് , കെൽട്രോൺ ,നാഷണൽ ഇന്ഫോര്മാറ്റിക്സ് സെന്റെർ , തുടങ്ങിയ സ്ഥാപനങ്ങളുടെ ഡെവലപ്പര്മാർ സ്പ്രിംഗ്ളറിനേക്കാൾ മെച്ചപ്പെട്ട വൈദഗ്ധ്യം പുലർത്തുന്നവരും ഇത്തരം ഒരു അപ്പ്ലിക്കേഷൻ നിർമ്മിച്ചെടുക്കാൻ കെൽപ്പുള്ളവരുമാണ്. അവരെയെല്ലാം ഒഴിവാക്കി ഒരു വിദേശ കമ്പനിയുടെ മുൻപിൽ എല്ലാ വിവരങ്ങളും വലിച്ചെറിഞ്ഞു കൊടുത്ത കേരള സർക്കാർ രാജ്യദ്രോഹ കുറ്റത്തിൽ വിചാരണ നേരിടേണ്ടതാണ്.

ഒരു പൗരനെ സംബന്ധിച്ച് വിവരങ്ങൾ (ഡാറ്റ) അയാൾ അറിയാത്ത മറ്റാർക്കെങ്കിലും നൽകുന്നത് നിയമവിരുദ്ധമാണ്. പക്ഷേ ഒറ്റ രാത്രികൊണ്ട് ഒരു ബട്ടൺ അമർത്തിയപ്പോഴേക്കും ലക്ഷക്കണക്കിന് ആളുകളുടെ ഡാറ്റ മുഴുവൻ സ്പ്രിംഗ്ളർ കമ്പനിയുടെ കൈവശം എത്തി.

ഇപ്പോൾ സർക്കാർ പറയുന്നത് എല്ലാം തിരികെ വാങ്ങി എന്നാണ്. സ്പ്രിംഗ്ളർക്ക് കിട്ടേണ്ടതെല്ലാം കിട്ടി. ചെയ്യേണ്ടതെല്ലാം ചെയ്തു. ഉപയോഗിക്കേണ്ടതെല്ലാം ഉപയോഗിച്ചു. ശേഷം തിരിച്ചുകിട്ടിയിട്ട് എന്ത് കാര്യം ?

ഇതിനിടയിലാണ് കേരളത്തിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവന്നത്. എത്തിക്കൽ ഹാക്കർമാരുടെ സംഘടനയായ മല്ലു സൈബർ സോൾജിയേഴ്സ് പറയുന്നത് 3.30 ലക്ഷം വിദ്യാർത്ഥികളുടെ വിവരങ്ങൾ വിൽക്കാനുണ്ടെന്നാണ്.

സർക്കാരിന്റെ ഓൺലൈൻ റേഡിയോ വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്നും 1500 ആളുകളുടെ ഈമെയിലും വിലാസവും പാസ്സ്‌വേർഡും ചോർന്നുവെന്നും അവർ വ്യക്തമാക്കുന്നു.

ഹൈടെക്ക് സ്‌കൂളിന്റെ സർവ്വേ വിവരങ്ങളും വിദേശത്തേക്ക് ചോർന്നുപോകുമെന്ന ഭയാശങ്കയിലാണ് വിദ്യാഭ്യാസ രംഗത്തുള്ളവർ. വിദേശത്തുള്ള ഇന്റൽ കോർപറേഷനും ഒഹായൊ സർവകലാശാലയും ചേർന്ന് നടത്തുന്ന സർവ്വേ സുതാര്യമല്ലെന്ന് പരാതിയുണ്ട്.

ഏതൊരു വിദേശ ഏജൻസിയുമായും കരാർ ഉണ്ടാക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ അനുവാദം വാങ്ങേണ്ടതുണ്ട്. പക്ഷെ അതും ഉണ്ടായില്ല.

ഡാറ്റ വാണിജ്യമേഖലയിലെ അന്താരാഷ്ട്ര ഭീമന്മാരുടെ ഇരയാണ് കേരളം. ഡാറ്റ എന്നത് നിധിയാണ്. സ്വർണ്ണമാണ്. അതുള്ളവൻ ലോകം ഭരിക്കും. അതിനുവേണ്ടിയുള്ള മത്സര ഓട്ടത്തിൽ കേരള സർക്കാർ കൊള്ളലാഭക്കാരുടെയും ഡാറ്റ മാഫിയയുടെയും കരുവായി.

മണ്ണ് മാഫിയയും മണൽ മാഫിയയും പോലെ ഡാറ്റ മാഫിയയും കേരളത്തിൽ ശക്തം. മുഖ്യമന്ത്രി നിസാരവൽസരിച്ചതുകൊണ്ടോ തമസ്ക്കരിച്ചതുകൊണ്ടോ ഡാറ്റ വില്പനയുടെ ഗൗരവം കുറയില്ല. സാമ്രാജ്യത്വ ശക്തികളുടെ പാവയായി മാറിയ കേരള സർക്കാർ ഇതിനെല്ലാം സമാധാനം പറയേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (5 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (12 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (12 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends