നാലാം ക്ലാസുകാരിയായ ശിഷ്യയെ പീഡിപ്പിക്കുന്ന അദ്ധ്യാപകനെ എന്തു ചെയ്യണം... ജാമ്യമില്ലാതെ തടവിലിട്ട് തൂക്കിക്കൊല്ലണം... പ്രതി ബിജെപിക്കാരനാണെങ്കിലോ?. വിചാരണ പോലുമില്ലാതെ കല്ലെറിഞ്ഞ് കൊല്ലണം; പീഡന കേസ് പ്രതിയെ പിന്തുണയ്ക്കുന്നവരേയോ? നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അധ്യാകനായ ബിജെപി നേതാവ് പത്മരാജന്‍ പിടിയിലായതോടെ ഉന്നതതല അന്വേഷണം ആവശ്യപെട്ട് സന്ദീപ് വചസ്പതി

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അധ്യാകനായ ബിജെപി നേതാവ് പത്മരാജന്‍ പിടിയിലായതോടെ ഉന്നതതല അന്വേഷണം ആവശ്യപെട്ട് സന്ദീപ് വചസ്പതി.
സന്ദീപ് വചസ്പതിയുടെ പോസ്റ്റിലൂടെ...
ബാലപീഡകന്‍ പത്മരാജന്‍
.........................................
നാലാം ക്ലാസുകാരിയായ ശിഷ്യയെ പീഡിപ്പിക്കുന്ന അദ്ധ്യാപകനെ എന്തു ചെയ്യണം.......
ജാമ്യമില്ലാതെ തടവിലിട്ട് തൂക്കിക്കൊല്ലണം.
പ്രതി ബിജെപിക്കാരനാണെങ്കിലോ?.
വിചാരണ പോലുമില്ലാതെ കല്ലെറിഞ്ഞ് കൊല്ലണം.
പീഡന കേസ് പ്രതിയെ പിന്തുണയ്ക്കുന്നവരേയോ?. .
അവരും ഇതേ മനോഭാവമുള്ളവരും ശിക്ഷാര്‍ഹരുമാണ്.
ഇത്രയും വരെ വളരെ ശരിയാണ്. സംശയമില്ല.
എന്നാല്‍ പാനൂര്‍ പാലത്തായി പീഡനകേസില്‍ ഇത്രയും കൊണ്ട് എല്ലാമായില്ല. ചില ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം കിട്ടിയെങ്കിലേ മേല്‍പ്പറഞ്ഞ നിഗമനത്തിലേക്ക് എത്താനാകൂ.....
1. ഓപ്പണ്‍ സ്റ്റേജായും ഉപയോഗിക്കുന്ന കെട്ടിടത്തിലാണ്
പാലത്തായി യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് A ഡിവിഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനടുത്ത കെട്ടിടത്തിലാണ് പീഡനത്തിനിരയായ കുട്ടി പഠിക്കുന്ന നാലാം ക്ലാസ് A ഡിവിഷന്‍. ഈ സ്‌റ്റേജിന് നേരെ എതിര്‍ വശത്താണ് പീഡനം നടന്നുവെന്ന് പറയപ്പെടുന്ന പൊതു ശുചിമുറി. വെറും 3 മീറ്റര്‍ അകലം മാത്രമാണ് സ്‌റ്റേജും ശുചിമുറിയും തമ്മിലുള്ളത്. ഇതിന് കതകില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
പത്മരാജന്‍ മാസ്റ്റർ കുട്ടിയെ ആദ്യം പീഡിപ്പിച്ചതായി പറയുന്നത് 2020 ജനുവരി 15 ബുധനാഴ്ചയാണ്. ശുചിമുറിയില്‍ വെച്ച് തുണികൊണ്ട് കൈകള്‍ പുറകിൽ ബന്ധിച്ച് അദ്ധ്യാപകന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. നാനൂറോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ആരും തന്നെ ഈ പീഡനം കാണാതിരുന്നത് എന്തുകൊണ്ടാണ്?
2. പത്മരാജന്‍ മാസ്റ്റര്‍ രണ്ടാമത് കുട്ടിയെ പീഡിപ്പിച്ചുവെന്ന് പറയുന്നത് 2020 ഫെബ്രുവരി 02 നാണ്. ഇതൊരു ഞായറാഴ്ചയാണ്. LSS സ്‌പെഷ്യൽ ക്ലാസ് എന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് ആരോപണം. എന്നാൽ ഇതേ ദിവസം പത്മരാജന്‍ മാസ്റ്റര്‍ ഭാര്യാപിതാവിന്റെ അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നതായി ശാസ്ത്രീയ തെളിവുകളുണ്ട്. പിന്നെങ്ങനെ ഇദ്ദേഹം ഈ കേസില്‍ പ്രതിയാക്കപ്പെടും?.
3. അന്നേ ദിവസം സ്‌പെഷ്യല്‍ ക്ലാസുണ്ടായിരുന്നില്ല എന്ന് 4-ാം ക്ലാസിലെ സഹപാഠികളായ രണ്ടു വിദ്യാര്‍ത്ഥിനികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നെങ്ങിനെയാണ് രണ്ട് മാസങ്ങള്‍ക്ക് ശേഷം 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഏഷ്യാനെറ്റ് ന്യൂസ് സാക്ഷിയായി അവതരിപ്പിച്ചത്?. (ലേഖകന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ബിജെപിക്കാരുടെ ആരോപണം അവിടെ നില്‍ക്കട്ടെ)
4. സ്‌പെഷ്യല്‍ ക്ലാസില്ലായിരുന്നുവെന്നും പത്മരാജന്‍ ഇത്തരക്കാരനല്ലെന്നും പലരോടും പറഞ്ഞ ജാമിയ ടീച്ചറെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതാരാണ്?.
5. കുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിയുയര്‍ന്ന ജനുവരി 15 ന് മുന്‍പ് ജനുവരി 2 ന് സ്‌കൂളിലെത്തിയ കുട്ടിയെ രക്തസ്രാവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിച്ചിരുന്നോ?. മാസമുറയുമായി ബന്ധപ്പെട്ട രക്തസ്രാവമല്ലെന്ന് അറിഞ്ഞിട്ടും പൊലീസില്‍ പരാതിപ്പെടേണ്ടെന്ന അമ്മയുടേയും വീട്ടുകാരുടേയും നിലപാടിന് പിന്നിലെന്താണ്?.
6. സ്‌കൂളിന് തൊട്ടടുത്തുള്ള, ഈ കുട്ടി പോകുന്ന മദ്രസയ്ക്ക് ഇതുമായി ബന്ധമുണ്ടോ?.
7. പീഡനത്തിനിരയായ കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ഇതേ സ്‌കൂളിലെ സിപിഎം അനുഭാവിയായ അദ്ധ്യാപകന്റെ ഫോണില്‍ എങ്ങനെ വന്നു?.
8. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പത്മരാജന്‍ മാസ്റ്റര്‍ സ്വീകരിച്ച നിലപാട് പോപ്പുലര്‍ ഫ്രണ്ടിന്റെ കണ്ണിലെ കരടായിരുന്നു എന്ന വസ്തുത പരസ്യമായ രഹസ്യമാണ്. ഇതേ തുടര്‍ന്ന് മാഷിനുണ്ടായിരുന്ന ഭീഷണിയുടെ ഉപോത്പന്നമല്ലേ ഈ കേസ്?.
9. സംരക്ഷകനായ ഇളയച്ഛന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധത്തിന്റെ ഇരയല്ലേ ഈ കുട്ടി?.
10. ഹിന്ദു മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂള്‍ വാങ്ങാന്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടും നടക്കാത്തതും കേസിന്റെ തീവ്രത കൂട്ടിയില്ലേ?.
ഈ ചോദ്യങ്ങളൊക്കെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ പാനൂര്‍ സിഐ ശ്രീജിത്തും പരിഗണിച്ചിരുന്നു. കുട്ടിയുടെ മൊഴിയെപ്പറ്റി വിശദമായ അന്വേഷണം വേണമെന്ന് മുന്‍ അദ്ധ്യാപകന്‍ കൂടിയായ അദ്ദേഹം മേലുദ്യോഗസ്ഥനെ അറിയിച്ചത് കൊണ്ടാണ് 'പീഡന വീരനായ' പത്മരാജന്‍ നാട്ടില്‍ തന്നെ വിലസി നടന്നിരുന്നത്. അല്ലാതെ പിണറായി വിജയനും നരേന്ദ്രമോദിയും
തമ്മിലുണ്ടാക്കിയ രഹസ്യ ധാരയുടെ അടിസ്ഥാനത്തിലൊന്നുമല്ലായിരുന്നു.
ശൈലജ ടീച്ചറുടെ മണ്ഡലത്തില്‍, പിണറായി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍, കണ്ണൂരില്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ട് ബിജെപി നേതാവ് വിലസി നടക്കണമെങ്കില്‍ കേസന്വേഷിച്ച ഉദ്യോഗസ്ഥന് സംഗതിയുടെ കിടപ്പു വശം പിടികിട്ടുകയും കേസില്‍ കഴമ്പില്ല എന്ന് മനസിലാവുകയും ചെയ്തതു കൊണ്ടാണ്.
പക്ഷേ ഏത് വിധേനയും ജിഹാദ് നടത്താന്‍ ഇറങ്ങി പുറപ്പെട്ടവര്‍ക്ക് ബോംബും തോക്കും മാത്രമല്ല തുപ്പല്‍ പോലും ആയുധമാണെന്ന് ഈ കൊറോണക്കാലത്ത് നമുക്ക് മനസ്സിലായതാണല്ലോ?. അപ്പോള്‍ അവരുടെ ആവനാഴിയിലെ ഒരു ചെറിയ ഐറ്റം മാത്രമായിരിക്കുമല്ലോ പീഡനം?.
എന്തായാലും ഈ കേസില്‍ ഉന്നതതല അന്വേഷണം ആവശ്യമാണ്. കുറ്റവാളിയാണെങ്കില്‍ പത്മരാജന്‍ ശിക്ഷിക്കപ്പെടണം. അതിന് ആ കുടുംബത്തോടൊപ്പം നിൽക്കാൻ തയ്യാറുമാണ്. അല്ലായെങ്കില്‍ സത്യം തുറന്നു പറയാൻ ആ കുഞ്ഞിനെ അനുവദിക്കണം. നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും കുട്ടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്നുമുള്ള പത്മരാജൻ മാസ്റ്ററുടെ ആവശ്യം അംഗീരിക്കപ്പെടാതെ പോകരുത്. അങ്ങനെ ഈ ജിഹാദിന് നമ്മുടെ സഹോദരനെ വിട്ടു കൊടുത്താൽ ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ പരാജയമായിരിക്കുമത്.
#JusticeForPadmarajan
https://www.facebook.com/Malayalivartha
























