Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

മൂന്ന് വയസുകാരിയുടെ ദേഹത്ത് തിളച്ച കറി വീണ് ഗുരുതരമായി പൊള്ളലേറ്റു; സംഭവത്തില്‍ മുത്തഛനും പിതൃസഹോദരിയും അസ്റ്റില്‍

17 APRIL 2020 05:38 PM IST
മലയാളി വാര്‍ത്ത

മൂന്നു വയസ്സുകാരിയുടെ ദേഹത്ത് തിളച്ച കറി വീണ് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ കുട്ടിയുടെ മുത്തഛനെയും, പിതൃസഹോദരിയെയും കണ്ണനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുരീപ്പള്ളി പുത്തന്‍ചന്ത ശ്രേയസില്‍ ശരത് ലാലിന്റെയും ഷബാനയുടെയും മകള്‍ അക്ഷര (3) ആണ് ഗുരുതരമായി പൊള്ളലേറ്റത്. കുട്ടി പാലത്തറ എന്‍.എസ്.സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ്. കുട്ടിയുടെ മുത്തഛനും ആര്‍.പി.എഫ് റിട്ട. എസ്.ഐ.യുമായ ശിവന്‍കുട്ടി, മകള്‍ സിത്താരാ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

വീട്ടിലെ കിടപ്പുമുറിയ്ക്കുള്ളില്‍ ആഹാരം പാകം ചെയ്യുന്നതിനിടെ മുറിക്കുള്ളിലെത്തിയ മുത്തഛനും മകളും ചേര്‍ന്ന് കുട്ടിയുടെ മാതാവിന്റെ കൈയ്യിലിരുന്ന കറി തട്ടി തെറിപ്പിക്കുകയായിരുന്നു. കറി കുട്ടിയുടെ ദേഹത്തു വീണതാണ് പൊള്ളലേല്‍ക്കുവാന്‍ കാരണമാക്കിയത്.പൊള്ളലേറ്റ കുട്ടിയെ ആദ്യം കണ്ണനല്ലൂരിലുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നതിനാല്‍ പൊലീസ് സഹായത്തോടെ പാലത്തറയിലുള്ള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഹൈദരാബാദില്‍ ജീവനക്കാരനായ കുട്ടിയുടെ പിതാവ് മുംബൈ സ്വദേശിയായ അന്യ മതസ്ഥയായ യുവതിയെ വിവാഹം കഴിച്ച് മുംബൈയില്‍ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ഏതാനും മാസം മുമ്ബാണ് ഇവര്‍ മുംബൈയിലെ താമസം മതിയാക്കി നെടുമ്ബനയിലെ ശരത് ലാലിന്റെ വീട്ടില്‍ താമസമാക്കിയത്.വീട്ടിലെ ഒരു മുറിയിലാണ് ഷബാനയും മക്കളും കഴിഞ്ഞിരുന്നത്.വീട്ടിലെ ഡൈനിംഗ് ടേബിള്‍ പോലും ഉപയോഗിക്കാന്‍ തങ്ങളെ അനുവദിക്കാറില്ലെന്നും തന്റെ കുട്ടികളെ മുത്തച്ചന്‍ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പൊള്ളലേറ്റ കുട്ടിയുടെ മാതാവ് പറയുന്നു.ബുധനാഴ്ച രാവിലെ കുട്ടികള്‍ തമ്മിലുണ്ടായ വഴക്കാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാക്കിയതെന്നാണ് പൊലീസ് പറയുന്നത്.സംഭവത്തെക്കുറിച്ച് കണ്ണനല്ലൂര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (5 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (12 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (12 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends