അമ്മയോടുള്ള ദേഷ്യം തീർത്തത് പിഞ്ച് കുഞ്ഞിനോട്; കുടുംബ വഴക്കിനെ തുടര്‍ന്ന് തിളച്ച മീന്‍ കറി ദേഹത്തു വീണ് മൂന്നു വയസ്സുകാരിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു; സംഭവത്തിൽ കുട്ടിയുടെ മുത്തഛനെയും, പിതൃസഹോദരിയെയും അറസ്റ്റ് ചെയ്തു

കുടുംബ വഴക്കിനെ തുടര്‍ന്ന് തിളച്ച മീന്‍ കറി ദേഹത്തു വീണ് മൂന്നു വയസ്സുകാരിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു.സംഭവത്തിൽ കുട്ടിയുടെ മുത്തഛനെയും, പിതൃസഹോദരിയെയും കണ്ണനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കുരീപ്പള്ളി പുത്തന്‍ചന്ത ശ്രേയസില്‍ ശരത് ലാലിന്റെയും ഷബാനയുടെയും മകള്‍ അക്ഷര (3) ആണ് ഗുരുതരമായി പൊള്ളലേറ്റത്. കുട്ടി പാലത്തറ എന്‍.എസ്.സഹകണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. കുട്ടിയുടെ മുത്തഛനും ആര്‍.പി.എഫ് റിട്ട. എസ്.ഐ.യുമായ ശിവന്‍കുട്ടി, മകള്‍ സിത്താരാ എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായവർ. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
വീട്ടിലെ കിടപ്പുമുറിയ്ക്കുള്ളില്‍ ആഹാരം പാകം ചെയ്ത കറിയുമായി നില്‍ക്കവേ ആക്രോശവുമായി മുറിക്കുള്ളിലെത്തിയ മുത്തഛനും മകളും ചേര്‍ന്ന് കുട്ടിയുടെ മാതാവിന്റെ കൈയ്യിലിരുന്ന കറി തട്ടി തെറിപ്പിക്കുകയായിരുന്നു. ഇതോടെ കറി കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. പൊള്ളലേറ്റ കുട്ടിയെ ആദ്യം കണ്ണനല്ലൂരിലുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നതിനാല്‍ പൊലീസ് സഹായത്തോടെ പാലത്തറയിലുള്ള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഹൈദരാബാദില്‍ ജീവനക്കാരനായ കുട്ടിയുടെ പിതാവ് മുംബൈ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് മുംബൈയില്‍ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ഏതാനും മാസം മുമ്ബാണ് ഇവര്‍ മുംബൈയിലെ താമസം മതിയാക്കി നെടുമ്ബനയിലെ ശരത് ലാലിന്‍റെ വീട്ടില്‍ താമസമാക്കിയത്. വീട്ടിലെ ഒരു മുറിയിലാണ് ഷബാനയും മക്കളും കഴിഞ്ഞിരുന്നത്. ഗുജറാത്ത് സ്വദേശിനിയാണ് കുട്ടിയുടെ അമ്മ. 'ഹൈദരാബാദില്‍ ഡോക്ടറാണ് ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു. അന്നുമുതലുണ്ടായ പ്രശ്‌നങ്ങളാണ് വീട്ടില്‍' യുവതി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി യുവതി ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ അന്നുമുതല്‍ ഉപദ്രവം ആരംഭിച്ചതായും യുവതി പറഞ്ഞു. യുവതിയുടെ ദേഹത്ത് ഒഴിച്ച കറിയാണ് കുട്ടിയുടെ ദേഹത്ത് വീണത്. കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ വരെ പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മുത്തച്ഛനും പിതൃസഹോദരിക്കുമെതിരെ 307-ാം വകുപ്പ് പ്രകാരം കൊലപാതക ശ്രമത്തിനടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ബുധനാഴ്ച രാവിലെ കുട്ടികൾ തമ്മിലുണ്ടായ വഴക്കാണ് പ്രശ്നങ്ങൾക്ക് കാരണമാക്കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് കണ്ണനല്ലൂർ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha
























