കേരളത്തില്‍ ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളുടെ പോണ്‍ വീഡിയോ കണ്ടവന്മാര്‍ പെടും. 150 പേരെ തിരിച്ചറിഞ്ഞു. അന്വേഷണം ഊര്‍ജിതം. അറസ്റ്റ് ഉടനെന്ന് സൂചന.

കോവിഡിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ സമയത്ത്, കുട്ടികളുടെ അശ്ലീല വീഡിയോകള്‍ക്കായി ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്യുന്നതില്‍ വന്‍ വര്‍ധന ഉണ്ടാകുന്നതായുള്ള റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ടതെന്താണെന്ന വിവരങ്ങളിലാണ് ഞെട്ടിക്കുന്നതും നാണിപ്പിക്കുന്നതുമായ ഈ വിവരം പുറത്ത് വന്നത്. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിയമ നടപടികള്‍ തുടങ്ങിയെന്നാണ് ഏറ്റവുമൊടുവിലായി ലഭിക്കുന്ന വിവരം. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ തിരഞ്ഞ 150 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. ഇന്റര്‍നെറ്റില്‍ മുഴുകുന്ന കുട്ടികളെ പാട്ടിലാക്കാന്‍ പ്രത്യേക സംഘങ്ങളുണ്ടെന്നും കേരളത്തില്‍ നിന്നുള്ളതടക്കം ഒട്ടേറെ ചിത്രങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് അപ്ലോഡ് ചെയ്‌തെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്താന്‍ നടപടി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേരളത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് പെരുകുന്നതായി കണ്ടെത്തിയത്. കേരളത്തില്‍ നിന്നുള്ള ചില വീടുകളിലും ഫ്‌ലാറ്റുകളിലും മറ്റും ചിത്രീകരിച്ച ചിത്രങ്ങള്‍ ഡാര്‍ക്ക് നെറ്റുകളിലും വാട്‌സാപ്, ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തി. അതിനെതുടര്‍ന്നാണ് സൈബര്‍ ഡോം നിരീക്ഷണം നടത്തിയത്. തുടര്‍ച്ചയായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ട് കണ്ടെത്തി അവരുടെ വെബ് ക്യാം അടക്കമുള്ളവ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും സംഘടിപ്പിക്കുന്ന ചില സൈബര്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
അതിന്റെ ഭാഗമായാണ് കേരളത്തിലെ വീടുകളിലും ഫ്‌ലാറ്റുകളില്‍ മറ്റും ഈ സമയത്ത് ചിത്രീകരിച്ച ചില സ്വകാര്യ ചിത്രങ്ങള്‍ പോലും കണ്ടെത്തിയതെന്നാണ് വിലയിരുത്തല്‍. മാതാപിതാക്കള്‍ അടക്കമുള്ളവര്‍ കുട്ടികളുടെ ഈക്കാലയളവിലെ ഇന്റര്‍നെറ്റ് ഉപയോഗം കൃത്യമായി നിരീക്ഷിക്കണമെന്ന നിര്‍ദേശവും സൈബര്‍ ഡോം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചിത്രങ്ങളും മറ്റും കാണുന്നതിനു മാത്രമായി വാട്‌സാപ്പിലും ടെലഗ്രാമിലും ഈ അടുത്തകാലത്തായി ആറു ഗ്രൂപ്പുകള്‍ രൂപപ്പെട്ടതായും തിരിച്ചറിഞ്ഞു. ടെലഗ്രാമില്‍ ഇതു റിപ്പോര്‍ട്ട് ചെയ്ത് നിര്‍ത്തലാക്കിയിട്ടുണ്ട്. എന്നാല്‍ അതിന്റെ അഡ്മിന്‍മാര്‍ ആരാണെന്നുള്ള വിവരം ടെലഗ്രാമില്‍ നിന്ന് ലഭിക്കുവാനുണ്ട്. അതിനുള്ള നടപടികള്‍ ആരംഭിച്ചതായും തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും സൈബര്‍ ഡോം വ്യക്തമാക്കി.
കോവിഡിനെത്തുടര്‍ന്നുള്ള ലോക്ഡൗണ്‍ സമയത്ത് ചൈല്‍ഡ് പോണോഗ്രഫി വിഡിയോകള്‍ക്കായുള്ള തിരച്ചില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ടാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട്ത്. ഓണ്‍ലൈന്‍ സേര്‍ച്ചുകള്‍ നിരീക്ഷിക്കുന്ന ഡേറ്റ മോണിറ്ററിങ് വെബ്ൈസറ്റുകളിലെ കീവേഡുകള്‍ പരിശോധിച്ചാണ് ഐസിപിഎഫ് റിപ്പോര്‍ട്ട് തയാറാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ പോണോഗ്രഫി വെബ്‌സൈറ്റായ പോണ്‍ഹബിന്റെ ഡേറ്റയിലും സമാനമായ വിവരമുണ്ട്. ലോക്ഡൗണിനു ശേഷം ഇത്തരം കീവേഡുകളുടെ സേര്‍ച്ചില്‍ വന്‍ വര്‍ധനവാണു രേഖപ്പെടുത്തിയത്. മാര്‍ച്ച് 24 മുതല്‍ 26 വരെ സൈറ്റിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശനം 95 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് വിഡിയോകള്‍ വളരെ കൂടുതലായി തിരയുന്ന പട്ടണങ്ങളുടെ കൂട്ടത്തില്‍ കൊച്ചിയും ഉള്‍പ്പെടുന്നതായി ഐസിപിഎഫ് ചൂണ്ടിക്കാട്ടുന്നു. എന്തായാലും കുട്ടികളെ സംബന്ധിച്ച് ഇന്റര്‍നെറ്റ് തികച്ചും സുരക്ഷിതമല്ലാത്ത ഇടമായി മാറുന്നുവെന്നാണ് ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് രക്ഷിതാക്കളും കുട്ടികളുടെ കാര്യത്തിലെ ജാഗ്രത വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു.
https://www.facebook.com/Malayalivartha
























