കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി... ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്റെ ആസ്തി വികസന ഫണ്ടില്‍ പാലക്കാടിന് അനുവദിച്ച ഒരു കോടി രൂപക്ക് ഭരണാനുമതി

കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്ചുതാനന്ദന്റെ ആസ്തി വികസന ഫണ്ടില്‍ പാലക്കാടിന് അനുവദിച്ച ഒരു കോടി രൂപക്ക് ധനകാര്യ അനുമതിയും ,ഭരണാനുമതിയുമായി. അനുമതിയായ സാഹചര്യത്തില്‍ വ്യാഴാഴ്ച്ച ഭരണാനുമതി ലഭിച്ച 50 ലക്ഷത്തില്‍ മലമ്ബുഴ മണ്ഡലത്തില്‍ പെടുന്ന മുണ്ടൂര്‍, പുതുപരിയാരം ,അകത്തെതറ, മലമ്ബുഴ, മരുതറോഡ്, പുതുശേരി, എലാള്ളി, കൊടുമ്ബ് പഞ്ചായത്തിലെ പ്രാഥമിക കേന്ദ്രമുള്‍പെടെയുളള ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യം മെച്ചപെടുത്താന്‍ ,മൂലധന സ്വാഭാവമുള്ള ഉപകരണങ്ങള്‍ വാങ്ങും, ഈ പ്രവര്‍ത്തനം അടിയന്തിര പ്രാധാന്യത്തോടെ നടത്തണമെന്ന് ബന്ധപ്പെട്ട ജില്ല ഭരണാധികാരികളോട് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്ചുതാനന്ദന്‍ ആവശ്യപെട്ടു.
മാര്‍ച്ച് 27 നാണ് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി അനുവദിച്ചത്. 30 ന് ഒന്നാം ഘട്ടമായി ഭരണാനുമതി കിട്ടിയ 50 ലക്ഷത്തില്‍ ജില്ല ആശുപത്രിയിലും ,എലപുള്ളി താലൂക്ക് ആശുപത്രിയിലും വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങും വാങ്ങാന്‍ 20 ലക്ഷവും ,ബാക്കി 30 ലക്ഷത്തില്‍ എലപുള്ളി താലുക്ക് ആശുപത്രിയില്‍ 16 കിടക്കയോടു കൂടിയ പുതിയ ഐസിയു കെട്ടിട നിര്‍മ്മാണത്തിന് നല്‍കി.
https://www.facebook.com/Malayalivartha
























