''അന്നത്തെ ഡ്യൂട്ടിക്കിടെ നടന്ന മൂന്നാമത്തെ മരണവും ഉറപ്പിച്ച് അടുത്ത ഷിഫ്റ്റിന് കയറും മുമ്ബാണ് എനിക്ക് അത് ഫീല്‍ ചെയ്തു; അന്നനാളത്തില്‍ മുറിവ് വന്ന് രക്തം പൊടിയാന്‍ വരെ തുടങ്ങി; ഇത് എന്റെ പുനര്‍ജന്മം ബ്രിട്ടണിലെ മലയാളി ഡോക്ടറുടെ കുറിപ്പ് വൈറല്‍

ബ്രിട്ടണില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നതോടെ രാജ്യത്തെ ലോക്ക്ഡൗണ്‍ മൂന്നാഴ്ചത്തേക്കാണ് കൂടി നീട്ടിയത്. മരണ നിരക്കും രോഗ വ്യാപനവും അനുദിനം അവിടെ വര്‍ധിക്കുകന്നു. 24 മണിക്കൂറിനിടെ 861 പേരാണ് മരണപ്പെട്ടത്. എന്നാല്‍ ഏറ്റവും പ്രധാന വെല്ലുവിളി ബ്രിട്ടനില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം സ്ഥിരീകരിക്കുന്നതാണ്. കരുവാരകുണ്ട് സ്വദേശി ഓട്ടുപാറ ഖാലിദിന്റെ മകനും പെരിന്തല്‍മണ്ണയില്‍ താമസക്കാരനുമായ ഡോ. നിയാസ് വൈറസ് ബാധമൂലം ദിവസങ്ങളോളം കഴിഞ്ഞതിന്റെ അനുഭവം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ്
''അന്നത്തെ ഡ്യൂട്ടിക്കിടെ നടന്ന മൂന്നാമത്തെ മരണവും ഉറപ്പിച്ച് അടുത്ത ഷിഫ്റ്റിന് കയറും മുമ്ബാണ് എനിക്ക് അത് ഫീല്‍ ചെയ്തു തുടങ്ങിയത്. ഒരു കുളിര്‍, മനസില്‍ ഒരു ആന്തല്‍, കഴിഞ്ഞ ഒരു മാസമായി കോവിഡ് രോഗികളുടെ ഇടയിലാണ് ജീവിതം... വേഗം പോയി പരിശോധിച്ചു. പ്രതീക്ഷ തെറ്റിയില്ല. കടുത്ത പനി. ശരീരത്തിലെ ഓരോ പേശിയും വലിഞ്ഞു മുറുകുന്ന പോലെയായിരുന്നു. ആശുപത്രിയല്‍ നിന്ന് റൂമിലെത്തി ആകെയുണ്ടായിരുന്ന പാരസെറ്റമോള്‍ വായിലേക്കിട്ടു.
അരിയും ഭക്ഷണവും ഒക്കെ വാങ്ങി വെച്ചിരുന്നെങ്കിലും പാരസെറ്റമോള്‍ വാങ്ങാന്‍ മറന്ന കാര്യം അപ്പോഴാണ് ഓര്‍ത്തത്. ഹോസ്പിറ്റലില്‍ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ ഒരാഴ്ച വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞു. ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഇപ്പൊ ഇല്ലെന്നും അറിയിച്ചു. മൂന്ന് ദിവസത്തെ കടുത്ത പനിക്ക് ശേഷം നാലാം ദിവസം കുറച്ചു ആശ്വാസം ഉണ്ട്. ഇല്ല വയറിനു എന്തോ ഒരു പ്രശനം തോന്നുന്നുണ്ടല്ലോ. വയറിളക്കത്തിന്റെ തുടക്കം അവിടെ ആയിരുന്നു.
അത് ഒരുവിധം തീര്‍ന്നു എന്ന് വിചാരിപ്പോഴാണ് അടുത്ത പണി വന്നത്. അഞ്ചാം ദിവസം രാവിലെ എണീറ്റത് തന്നെ ഛര്‍ദ്ദിക്കാനായിരുന്നു. പിന്നീടുള്ള രണ്ടു ദിവസം ഛര്‍ദ്ദി. ഒരിറ്റു വെള്ളം പോലും കുടിക്കാന്‍ പറ്റാത്ത വിധം. ഒടുവില്‍ അന്നനാളത്തില്‍ മുറിവ് വന്ന് രക്തം പൊടിയാന്‍ വരെ തുടങ്ങി. ഏഴ് ദിവസം കഴിഞ്ഞാണ് ഒന്ന് ആശ്വാസമാകാന്‍ തുടങ്ങിയത്''.
കോവിഡ് 19 നിരവധി പേരുടെ ജീവനെടുത്ത ബ്രിട്ടനില്‍ നിന്ന് രോഗം പിടികൂടി മരണം മുന്നില്‍ കണ്ട് ദിവസങ്ങളോളം ഫ്ലാറ്റില്‍ തനിച്ച് കഴിയേണ്ടി വന്ന മലയാളി ഡോക്ടറുടെ ഹൃദയം തൊടുന്ന കുറിപ്പാണിത്. രണ്ട് വര്‍ഷം മുമ്ബാണ് ഉപരിപഠനത്തിന് ഇദ്ദേഹം ബക്കിങ്ഹാം സര്‍വകലാശാലയിലെത്തുന്നത്. പഠനം കഴിഞ്ഞ് അവിടത്തന്നെയുള്ള ആശുപത്രിയില്‍ സേവനം തുടരുകയായിരുന്നു. കുടുംബം അബൂദബിയിലാണ്.
https://www.facebook.com/Malayalivartha
























