പ്രവാസികൾക്കായി റിസോര്‍ട്ടുകളും ഹോംസ്റ്റേകളും; ബാത്ത്റൂം സൗകര്യത്തോടു കൂടിയ 1960 മുറികള്‍; പ്രവാസികള്‍ തിരികെ വരുന്ന സാഹചര്യമുണ്ടായാല്‍ താമസിപ്പിക്കുന്നതിന് ആവശ്യമായ കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രന്

പ്രവാസികള്‍ തിരികെ വരുന്ന സാഹചര്യമുണ്ടായാല്‍ താമസിപ്പിക്കുന്നതിന് ആവശ്യമായ കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു.ബാത്ത്റൂം സൗകര്യത്തോടു കൂടിയ 1960 മുറികള്‍ വയനാട് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. രോഗവ്യാപനം ഉണ്ടാവുകയാണെങ്കില്‍ ഉപയോഗപ്പെടുത്തുന്നതിനായി നേരത്തെ തന്നെ കണ്ടെത്തിവയാണിവ. റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമാണ് ഏറ്റെടുത്തിരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ മുറികള്‍ ആവശ്യം വരുന്ന സാഹചര്യത്തില്‍ സൗകര്യ പ്രദമായ വീടുകളും ഉപയോഗപ്പെടുത്തും. ആളൊഴിഞ്ഞ വീടുകളും പ്രവാസികളുടെ വീടുകളുമാണ് ഉപയോഗപ്പെടുത്തുക. വിദേശത്തുനിന്ന് എത്തുന്ന രണ്ടും മൂന്നും പേരെ വെവ്വേറെ മുറികളിലായി താമസിപ്പിക്കാന്‍ കഴിയുന്ന വീടുകളാണ് കണ്ടെത്തുകയെന്നും മന്ത്രി പറഞ്ഞു.
ഏപ്രില്‍ ഇരുപതിനുശേഷം നടപ്പാക്കുന്ന ഇളവുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ നിബന്ധനകള്‍ പ്രകാരമെ ജില്ലയില്‍ നടപ്പാക്കൂ. തോട്ടം മേഖലയിലെ ജോലിക്കു സാമൂഹിക അകലം നിര്‍ബന്ധിതമായി പാലിക്കണണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അതേസമയം കേരളത്തിന് ഏറെ ആശ്വാസം നല്കുന്ന ദിവസമാണ്. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം 10 പേര് കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര് വീടുകളിലും 526 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
https://www.facebook.com/Malayalivartha
























