പിഎസ് സി നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് സമയപരിധി നീട്ടി നല്കി

പിഎസ് സി നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് സമയപരിധി നീട്ടി നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ലോക്ക്ഡൗണ്‍ കാലയളവിലോ അതിന് ഒരു മാസം മുന്‍പോ പിഎസ് സിയില്‍നിന്ന് അഡ്വൈസ് മെമ്മോ ലഭിച്ച്, നിയമനാധികാരിയില്നിന്ന് നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ജോലിയില്‍ പ്രവേശിക്കുന്നതിന് ഇവര്‍ക്കു സമയപരിധി നീട്ടി നല്‍കിയിട്ടുണ്ട്. ജോലിയില്‍ പ്രവേശിക്കാനായി സമയം ദീര്‍ഘിപ്പിച്ച് നല്കി കാലാവധി കഴിഞ്ഞവര്‍ക്കും ഉത്തരവ് ബാധകമാണെന്നു സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























