Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഭര്‍ത്താവ് നിരപരാധിയെന്ന് പാലത്തായി പീഡനക്കേസിലെ പ്രതിയുടെ ഭാര്യ; സംഭവത്തില്‍ വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്; ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി നല്‍കി

17 APRIL 2020 08:42 PM IST
മലയാളി വാര്‍ത്ത

പാലത്തായി പീഡനക്കേസില്‍ പ്രതിയായ ബി ജെ പി നേതാവിന്റെ ഭാര്യ കേസ് തന്റെ ഭര്‍ത്താവിനെതിരെ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാണ്ടി ഡി ജി പി ലോക് നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. പാനൂര്‍ പാലത്തായിയിലെ പത്തു വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ ഏറെ ദുരൂഹതയുണ്ടെന്നും, സംഭവത്തില്‍ വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നും ചൂണ്ടിക്കാണ്ടി പ്രതി പത്മരാജന്റെ ഭാര്യ വി വി ജീജയാണ് വെള്ളിയാഴ്ച രാവിലെ ഡി ജി പിക്ക് പരാതി നല്‍കിയത്.

പീഡനം നടന്നു എന്ന് കുട്ടി ആരോപിക്കുന്ന ദിവസങ്ങളില്‍ തന്റെ ഭര്‍ത്താവ് സ്‌കൂളില്‍ ഇല്ല, അതു മൊബൈല്‍ ഫോണിന്റെ ലോക്കേഷന്‍ അടക്കം പരിശോധിച്ചാല്‍ തെളിയുകയും ചെയ്യും. അതുപോലെ ക്ലാസ് മുറിയില്‍ നിന്നും രണ്ടര മീറ്റര്‍ മാറിയുള്ള ശുചിമുറിയില്‍ നിന്നാണ് പീഡിപ്പിച്ചതെന്ന വാദം ബാലിശമാണെന്ന് ആര്‍ക്കും ബോധ്യമാകുമെന്നും പരാതിയിലുണ്ട്. അതിനാല്‍ തന്നെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമെ യഥാര്‍ത്ഥ സത്യം പുറത്തു വരികയുള്ളൂ.
അതിനു പുറമെ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ നവ മാധ്യമങ്ങളായ വാട്ട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് തുടങ്ങിയവ ഉപയോഗിക്കുന്നുവെന്നതിനാല്‍ ആ ഫോണ്‍ പരിശോധിക്കേണ്ടതാണ്. കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തിയാല്‍ മാത്രമെ സത്യം പുറത്തു വരികയുള്ളൂ. അതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തെ ഈ കേസില്‍ ഉള്‍പ്പെടുത്തുകയും, നിംഹാന്‍സ് പോലുള്ള പ്രമുഖ ആശുപത്രികളില്‍ നിന്നും സൈക്കോളജിസ്റ്റിന്റെ സേവനം കൂടി അന്വേഷണത്തിനു തേടണമെന്നും ജീജ പരാതിയില്‍ വ്യക്തമാക്കി.
നാലും, രണ്ടും വയസുള്ള കുട്ടികളുടെ അമ്മയായ എനിക്ക് സത്യം പുറത്തു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വരേണ്ട അവസ്ഥയാണ് എന്നും ഡിജിപിക്ക് മുന്നില്‍ അപേക്ഷയായി ജീജ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തില്‍ മുസ്ലീം ലീഗ്, എസ് ഡി പി ഐ നേതൃത്വത്തിന്റെ ഇടപ്പെടല്‍ ഉണ്ടായെന്നും, അതിനു കാരണം തന്റെ ഭര്‍ത്താവ് സിഎഎ അനുകൂല നിലപാടുകള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതാകാമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംഭവത്തെ വര്‍ഗീയമായി കണ്ട് ചില ദൃശ്യമാധ്യമങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അടക്കം നിയമവിരുദ്ധമായി കാണിച്ച് വാര്‍ത്ത ചെയ്യുന്നതും ഈ കേസിനെ അട്ടിമറിക്കാനാണെന്നും, പണം നല്‍കി വാര്‍ത്ത ചെയ്യുന്നതാണെന്ന് സംശയിക്കുന്നതായും പരാതിയിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (3 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (3 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (6 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (6 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (7 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (11 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (12 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (13 hours ago)

Malayali Vartha Recommends