മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് 20 ദിവസം കൊണ്ട് എത്തിയത് 141 കോടി!

20 ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കു കീഴില്‍ കോവിഡ് ഫണ്ടിലേക്ക് എത്തിയത് 141 കോടി രൂപ. മുക്കാല്‍ പങ്കും കോര്‍പറേറ്റുകളുടെ സംഭാവനയാണ്.
പൊതുജനങ്ങള്‍ ഓണ്‍ലൈനായി കൈമാറിയ സംഭാവന 12.12 കോടി മാത്രം. പ്രളയകാലത്ത് വിദേശത്തു നിന്നടക്കം വലിയ തോതില്‍ സംഭാവന ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിരുന്നു.
ഫണ്ടില്‍ നിന്നു വരവിന്റെ ഇരട്ടിയിലേറെയായ 350 കോടി രൂപ ഇതിനകം ചെലവാക്കുകയും ചെയ്തു.
എന്നാല്‍, കോവിഡ് 19 കാരണം പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ഇപ്പോള്‍ കരുണയുടെ കരം നീട്ടാനാകുന്നില്ല.
മാര്‍ച്ച് 27-നു ശേഷം ലഭിക്കുന്ന സംഭാവനകളാണ് കോവിഡ് ഫണ്ടായി കണക്കാക്കുന്നത്. പ്രളയസഹായമായി 2018 ജൂലൈ 27 മുതല്‍ കഴിഞ്ഞ മാസം 26 വരെ 4,798 കോടി രൂപയാണു സര്‍ക്കാരിനു ലഭിച്ചത്.
https://www.facebook.com/Malayalivartha
























