കോവിഡ് രോഗവ്യാപനത്തിന്റെ തോതനുസരിച്ച് സംസ്ഥാനത്തെ നാലു മേഖലകളാക്കിത്തിരിച്ച് ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനമായി... രാഗബാധിതര്‍ ഏറെയുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മേയ് മൂന്നുവരെ ലോക്ഡൗണ്‍ തുടരും, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂര്‍ ജില്ലകളില്‍ 20-നുശേഷം ഭാഗിക ഇളവുകള്‍

കോവിഡ് രോഗവ്യാപനത്തിന്റെ തോതനുസരിച്ച് സംസ്ഥാനത്തെ നാലു മേഖലകളാക്കിത്തിരിച്ച് ഇളവുകള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. രോഗബാധിതര്‍ ഏറെയുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മേയ് മൂന്നുവരെ ലോക്ഡൗണ്‍ തുടരും. ഈ ജില്ലകളില്‍ നിലവിലുള്ള വിലക്കുകള്‍ തുടരും.
പത്തനംതിട്ട, എറണാകുളം കൊല്ലം ജില്ലകളില്‍ ഏപ്രില്‍ 24-നുശേഷവും ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂര്‍ ജില്ലകളില്‍ 20-നുശേഷവും ഭാഗിക ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കോട്ടയത്തും ഇടുക്കിയിലും 20-നുശേഷം പൂര്‍ണ ഇളവുകളുണ്ടാകും. ഈ തീയതികള്‍ക്കുശേഷമാകും ഇളവുകള്‍ അതത് ജില്ലകളില്‍ ബാധകമാവുക.സ്വകാര്യവാഹനങ്ങള്‍ക്കും നഗരപ്രദേശങ്ങളില്‍ ബസുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്.
സ്വകാര്യവാഹനങ്ങള്‍ നമ്പരിലെ ഒറ്റ, ഇരട്ട അക്കങ്ങള്‍ക്കനുസരിച്ച് പ്രത്യേക ദിവസങ്ങളില്‍ അനുമതി നല്‍കും. ഡ്രൈവറെ കൂടാതെ പിന്‍സീറ്റില്‍ രണ്ടുയാത്രക്കാരെയാണ് സ്വകാര്യ വാഹനങ്ങളില്‍ അനുവദിക്കുക. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്കാണ് അനുമതി. കുടുംബാംഗമാണെങ്കില്‍ പിന്നില്‍ ആളെ അനുവദിക്കും. അവശ്യസര്‍വീസായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളിലുള്ളവര്‍ക്ക് ജോലി സ്ഥലത്തേക്കും തിരിച്ചുപോകുന്നതിനും അനുമതിയുണ്ടാകും.
നഗരത്തിനുള്ളിലും നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ് അനുവദിക്കും. യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകാനാവില്ല. എല്ലായാത്രക്കാരും മാസ്‌ക് ധരിച്ചിരിക്കണം. എല്ലാ യാത്രക്കാര്‍ക്കും ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കണം. ജില്ലയില്‍ പരമാവധി 50-60 കിലോമീറ്റര്‍ മാത്രമാകും അനുവദിക്കും. ബസുകളില്‍ മൂന്നുപേരുടെ സീറ്റുകളില്‍ നടുവിലെ സീറ്റ് കാലിയാക്കിയിടണം. രണ്ടുപേരുടെ സീറ്റില്‍ ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ.
"
https://www.facebook.com/Malayalivartha
























