ജീവനക്കാരുടെ ശമ്പള വിതരണം : കേരളം മറ്റു സംസ്ഥാനങ്ങളുടെ മാതൃക നോക്കി തീരുമാനിക്കും

ജീവനക്കാരുടെ ശമ്പള വിതരണം മറ്റു സംസ്ഥാനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു നോക്കി തീരുമാനമെടുക്കാന്‍ കേരളം.
ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി വാങ്ങിയാല്‍ കോടതിയില്‍നിന്നു തിരിച്ചടിക്കുള്ള സാധ്യത കണക്കിലെടുത്താണിത്.
ഇതിനകം തെലങ്കാന, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ തുടങ്ങി ഏതാനും സംസ്ഥാനങ്ങള്‍ ശമ്പളം വെട്ടിക്കുറച്ചിരുന്നു. തീരുമാനമെടുക്കാത്ത സംസ്ഥാനങ്ങളാണ് അധികവും.
കൂടുതല്‍ സംസ്ഥാനങ്ങള്‍ ശമ്പളം വെട്ടിക്കുറച്ചാല്‍ ഇവിടെയും സമാന നടപടിയോ സാലറി ചാലഞ്ചോ സാധ്യമാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.
സാലറി ചാലഞ്ച് എങ്ങനെ നടപ്പാക്കണമെന്ന് അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു.
https://www.facebook.com/Malayalivartha
























