Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ലോക്ഡൗണിനുശേഷം ബസുകള്‍ ഓടിത്തുടങ്ങുമ്പോള്‍ യാത്രക്കാര്‍ തമ്മില്‍ സുരക്ഷിത അകലം നിര്‍ബന്ധമാക്കിയാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തേണ്ടിവരും.. പകുതി യാത്രക്കാരായി കുറയ്ക്കുക കൂടി ചെയ്യുമ്പോള്‍ വരുമാനം കുത്തനെ കുറയുമെന്ന് സ്വകാര്യബസ് ഉടമകള്‍

18 APRIL 2020 07:38 AM IST
മലയാളി വാര്‍ത്ത

ലോക്ഡൗണിനുശേഷം ബസുകള്‍ ഓടിത്തുടങ്ങുമ്പോള്‍ യാത്രക്കാര്‍ തമ്മില്‍ സുരക്ഷിത അകലം നിര്‍ബന്ധമാക്കിയാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തേണ്ടിവരും. ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ അകലം പാലിക്കണമെങ്കില്‍ യാത്രക്കാരുടെ എണ്ണം പകുതിയാക്കേണ്ടിവരും. നിന്നുള്ള യാത്രയും അനുവദനീയമല്ല. അനുവദിച്ചിട്ടുള്ള സീറ്റുകളുടെ 20 ശതമാനം അധികം യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകാനുള്ള അനുമതി ബസുകള്‍ക്കുണ്ട്. ഇത് പൂര്‍ണമായും ഒഴിവാക്കും. പകുതി യാത്രക്കാരായി കുറയ്ക്കുക കൂടി ചെയ്യുമ്പോള്‍ വരുമാനം കുത്തനെ കുറയുമെന്ന് സ്വകാര്യബസ് ഉടമകള്‍ പറയുന്നു.50 സീറ്റുള്ള ബസില്‍ പരമാവധി 25 യാത്രക്കാരെ മാത്രമാകും കയറ്റാനാകുക. ഇപ്പോഴത്തെ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതെങ്കില്‍ ഇന്ധനച്ചെലവിനുള്ള തുകപോലും ലഭിക്കില്ല.

നഷ്ടം നികത്താനുള്ള മാര്‍ഗം സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും. നിശ്ചിത ശതമാനം നിരക്കുയര്‍ത്താന്‍ കഴിയുന്ന ഫ്‌ളെക്‌സി ചാര്‍ജ് സംവിധാനം സ്വീകരിക്കാമെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ ശുപാര്‍ശ. എന്നാല്‍ ഇത് ഫലപ്രദമല്ലെന്നും നിലവിലെ ടിക്കറ്റിന്റെ ഇരട്ടിയോളം ഈടാക്കേണ്ടിവരുമെന്നുമുള്ള സൂചനയാണ് കെ.എസ്.ആര്‍.ടി.സി. അധികൃതരും സ്വകാര്യബസ് ഉടമകളും പങ്കുവെക്കുന്നത്. റോഡ് നികുതി ഈടാക്കുന്നത് സീറ്റ് അടിസ്ഥാനമാക്കി ആയതിനാല്‍ സ്വകാര്യബസുകള്‍ പൊതുവേ സീറ്റ് കുറച്ചാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അത്തരം ബസ്സുകളില്‍ ഒരു സീറ്റിന് ഒരാള്‍ എന്ന നിയന്ത്രണം കൊണ്ടുവന്നാല്‍ പരമാവധി യാത്രക്കാര്‍ 20-ല്‍ താഴെയായി കുറയും.

കെ.എസ്.ആര്‍.ടി.സി.യുടെ മാതൃകയില്‍ മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകള്‍ സ്വകാര്യബസുകളിലില്ല. ഇവയില്‍ അകലം പാലിച്ച് രണ്ടുപേര്‍ക്ക് ഇരിക്കാനാകും. ലോക്ഡൗണിന് ശേഷമുള്ള പൊതുഗതാഗതത്തിന് നിയന്ത്രണങ്ങള്‍ വേണമെന്നാണ് ആരോഗ്യവകുപ്പ് സൂചിപ്പിക്കുന്നത്. രോഗവ്യാപനത്തിന്റെ തോതനുസരിച്ച് ഇതില്‍ മാറ്റങ്ങളുണ്ടായേക്കാം. ജില്ലകള്‍ തമ്മില്‍ അതിര്‍ത്തി തിരിക്കുന്നതും റൂട്ട് ബസുകളെ ബാധിക്കും. ജില്ലാ അതിര്‍ത്തികളെ പ്രധാന ടൗണുകളുമായി ബന്ധിപ്പിച്ച് ഓടുന്ന നിരവധി ബസുകളുണ്ട്.നഷ്ടം നികത്താന്‍ ബദല്‍ നിര്‍ദേശങ്ങളും ഉയര്‍ന്നിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (3 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (3 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (6 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (6 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (7 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (11 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (12 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (13 hours ago)

Malayali Vartha Recommends