കോവിഡ് 19 ബാധിച്ച് പരിശോധനാ ഫലം നെഗറ്റീവായ ശേഷവും ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു; കീഴാറ്റൂര്‍ സ്വദേശിയായ എണ്‍പത്തിയഞ്ചുകാരനാണ് മരിച്ചത്... അവസാനത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു, മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍

കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി(85) ആണ് മരിച്ചത്. വീരാന്‍കുട്ടിയുടെ അവസാനത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
മൂന്ന് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ സ്രവം വീണ്ടും കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളെജിലായിരുന്നു ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്. ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത്.വീരാന്‍ കുട്ടിക്ക് മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. വൃക്ക രോഗത്തിന് രണ്ട് വര്‍ഷമായി ചികിത്സയിലാണ്.
മാര്‍ച്ച് 11 ന് ഉംറ കഴിഞ്ഞെത്തിയ മകന്‍ ഇദ്ദേഹത്തെ സന്ദര്‍ശിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്തിരുന്നു. മാര്‍ച്ച് 26ന് പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 10 മണിക്ക് പട്ടിക്കാട് സിറ്റി ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചു.
മരുന്ന് വാങ്ങി ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലേക്ക് മടങ്ങി. മാര്‍ച്ച് 28 ന് രാവിലെ 10 മണിക്ക് വീണ്ടും പട്ടിക്കാട് സിറ്റി ആശുപത്രിയിലെത്തി ഇന്‍ജക്ഷനെടുത്ത് വീട്ടിലേക്കു മടങ്ങി. രാത്രി 8.30 ന് ആക്കപ്പറമ്ബിലെ പഞ്ചായത്ത് ഓഫീസിനടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ എത്തി വാഹനത്തിനുള്ളില്‍ വെച്ചു തന്നെ ഇന്‍ജക്ഷന്‍ എടുത്ത് മടങ്ങി.
29 നും 30 നും രാവിലെ 9.30നും രാത്രി 8.30 നും ആക്കപ്പറമ്ബിലെ സ്വകാര്യ ക്ലിനിക്കിനു മുന്നിലെത്തി വാഹനത്തിലിരുന്ന് ഇന്‍ജക്ഷനെടുത്തു. 31 ന് രാവിലെ 9.30 നും ഇതേ രീതിയില്‍ ആക്കപ്പറമ്ബിലെ ക്ലിനിക്കില്‍ നിന്ന് ഇന്‍ജക്ഷന്‍ എടുത്തു വീട്ടിലേക്കു മടങ്ങി.മാര്‍ച്ച് 31 ന് രാത്രി ഏഴ് മണിക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പട്ടിക്കാട് സിറ്റി ആശുപത്രിയിലെത്തി പരിശോധനക്കായി രക്തമെടുത്തു. പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലാണ് രക്ത പരിശോധന നടന്നത്. രാത്രി 11 മണിക്ക് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സക്കു വിധേയനാക്കി.
ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ 3.30ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. വൈറസ് ബാധിതനെ പരിചരിച്ച പേരമകന്‍, വൈറസ് ബാധിതന്റെ ഭാര്യ, ഉംറ കഴിഞ്ഞെത്തിയ മകന്‍, ഭാര്യ, രണ്ടു മക്കള്‍ എന്നിവര്‍ക്ക് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha
























