Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അതിഥി തൊഴിലാളികള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പാചകം ചെയ്തു പ്രതിഷേധിച്ചു, പോലീസെത്തി പ്രശ്‌നം പരിഹരിച്ചു!

18 APRIL 2020 09:29 AM IST
മലയാളി വാര്‍ത്ത

പാലക്കാടിനടുത്ത് അലനല്ലൂരില്‍ ആശുപത്രിപ്പടിയിലെ കെട്ടിടത്തില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളായ 3 പേര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാന്‍ ശ്രമം നടത്തി. കെട്ടിട ഉടമയോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു ഉദ്ദേശം. ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ അവര്‍ പൊലീസില്‍ വിവരം അറിയിച്ചു. നാട്ടുകല്‍ എസ്‌ഐ അനില്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അസീസ്,വില്ലജ് ഓഫിസര്‍ പി.അബ്ദുല്‍ സലീം,സിവില്‍ ഡിഫന്‍സ് അംഗം അഷറഫ് മാളികുന്ന് എന്നിവരും സ്ഥലത്തെത്തി ഇവരെ താമസ സ്ഥലത്തേക്ക് തന്നെ തിരിച്ചയച്ചു.

ഒന്നും രണ്ടും പേര്‍ വീതം താമസിക്കുന്ന മുറികളില്‍ 4 പേര്‍ താമസിച്ച് സഹകരിക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതാണ് ഇവരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവരില്‍ നിന്ന് കഴിഞ്ഞ മാസവും ഈ മാസവും വാടക ഈടാക്കിയിട്ടില്ലെന്നും വൈദ്യുതി ബില്ലും വെള്ളത്തിന്റെ ചെലവും കുറവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ആവശ്യപ്പെട്ടതെന്നും കെട്ടിട ഉടമ പറഞ്ഞു.

വളരെ സൗകര്യമുള്ള പത്തോളം മുറികളുള്ള ഇവിടെ 34 തൊഴിലാളികളാണ് താമസിക്കുന്നത്. ഇവരുമായി സംസാരിച്ച് നാല് ആളുകള്‍ വീതം ഒരു റൂമില്‍ താമസിക്കാനും പുറത്തിറങ്ങിയ മൂന്ന് പേര്‍ ഒരു മുറിയിലും താമസിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി. യുപി സ്വദേശികളായ ഇവര്‍ മൂന്ന് പേര്‍ കഴിഞ്ഞ ദിവസം നടന്ന് നാട്ടിലേക്ക് പോകാന്‍ ശ്രമം നടത്തുന്നതിനിടെ കോട്ടോപ്പാടം കൂമഞ്ചീരികുന്ന് ഭാഗത്ത് പൊലീസ് തടഞ്ഞ് തിരിച്ചയച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (3 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (3 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (6 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (6 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (7 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (11 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (12 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (13 hours ago)

Malayali Vartha Recommends