ലഹരിക്കായി യുവാക്കള്‍ക്ക് സ്പിരിറ്റ് കുടിക്കാന്‍ നല്‍കിയ ആള്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടത്ത് 2 യുവാക്കള്‍ സ്പിരിറ്റ് കുടിച്ച് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍, ഒരാളെ സിഐ എം.ജെ.ജിജോ, എസ്‌ഐ പി.ജി.അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
സ്പിരിറ്റ് നല്‍കിയ വള്ളിവട്ടം ബ്രാലം സ്വദേശി പോത്തേഴത്ത് വീട്ടില്‍ ബിജോയിയെയാണ് (45) അറസ്റ്റ് ചെയ്തത് .
തൃശൂര്‍ റേഞ്ചിലെ കള്ള് ഷാപ്പ് മാനേജരാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ബ്രാലത്തെ എഴോളം യുവാക്കള്‍ ലഹരിക്കായി സ്പിരിറ്റ് കുടിച്ചത് കഴിഞ്ഞ ബുധനാഴ്ചയാണ്. ഇവരില്‍ 2 പേരെ പിന്നീട് അബോധവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകട നില തരണം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























