ഒപി ആരുടേതെങ്കിലുമാണോ, എങ്കിൽ കറങ്ങാൻ നിൽക്കേണ്ട; പോലീസിന്റെ പിടിവീഴും, രണ്ടു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കും

ലോക്ഡൗൺ പ്രഖ്യാപിച്ചതിൽ പിന്നെ പലർക്കും കറങ്ങി നടക്കാൻ പല കാരണങ്ങൾ. കൂട്ടംകൂടി നിൽക്കുന്നവർ മറ്റൊരിടത്ത്. ഇത്തരത്തിൽ പോലീസിനെ വലയ്ക്കുന്ന നിരവധി കാരണങ്ങളാണ് പലരും ചെയ്തുകൊണ്ടിരിക്കുന്നത്. അവസാനം പോലീസ് കണ്ടെത്തിയത് ഡ്രോൺ എന്ന മാർഗം. അവസാനമിതാ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കളുടെ ഒ പി ടിക്കറ്റ് ഉപയോഗിച്ച് കറങ്ങി നടക്കുന്നവരും കുറവൊന്നുമില്ല. ഇങ്ങനെ നടന്നാല്‍ പൊലീസിന്റെ പിടിവീഴമെന്ന കാര്യം മറക്കേണ്ട.
ഇത്തരത്തിൽ ചെയ്യുന്നവരെ കണ്ടെത്തുവാൻ ഒ പി ടിക്കറ്റില്‍ ആശുപത്രിയില്‍ എത്തിയ സമയവും മരുന്ന് വാങ്ങിയ സമയവും രേഖപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ വ്യക്തമാക്കുകയുണ്ടായി. സമയം രേഖപ്പെടുത്തുന്നതുപ്രകാരം ഇതിൽ കൃത്യത വരുത്താൻ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
പഴയ ഒ പി ടിക്കറ്റും ബന്ധുക്കളുടെ ഒ പി ടിക്കറ്റും ഉപയോഗിച്ച് റോഡ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത്തരത്തില്‍ വ്യാജരേഖകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം ഉപയോഗിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. രണ്ടു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
അതോടൊപ്പം തന്നെ ജില്ലാ ആരോഗ്യ വകുപ്പ് കെ ജി എം ഒ എയുടെ സഹകരണത്തോടെ ആരംഭിച്ച ടെലി മെഡിസിന്‍ പ്ലാറ്റ്‌ഫോമായ c19care.net ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം കുറിക്കുകയുണ്ടായ. ആയതിനാൽ ഈ സംരംഭം എല്ലാവരും പ്രയോഗികമാക്കണമെന്നും സാമൂഹിക അകലം പാലിക്കുന്നതിലൂടെ കോവിഡ് 19 നിയന്ത്രണം സാധ്യമാകുമെന്നും അദ്ദേഹം കൃത്യമായി വെളിപ്പെടുത്തുകയുണ്ടായി. വെബ്‌സൈറ്റ് സേവനം പൂര്‍ണമായും സൗജന്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം എല്ലാ ദിവസങ്ങളിലും വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെ പൊതുജനങ്ങള്‍ക്ക് ടെലി മെഡിസിന്‍ സേവനം ലഭ്യമാണെന്ന് കെ ജി എം ഒ എ ജില്ലാ പ്രസിഡന്റ് ഡോ എസ് അജയകുമാര്‍ അറിയിക്കുകയുണ്ടായി. ജില്ലയിലെ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരായിരിക്കും ഇതിന് നേതൃത്വം നൽകുന്നതോടൊപ്പം സേവനവും ഉറപ്പാക്കുക.
https://www.facebook.com/Malayalivartha
























