തിരുവനന്തപുരത്ത് ഉറങ്ങുകയായിരുന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം... യുവതിയുടെ മുന്‍ ഭര്‍ത്താവായ പ്രതി പിടിയില്‍

യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. തിരുവനന്തപുരം മംഗലപുരം സ്വദേശിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ വിനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മുന്‍ ഭര്‍ത്താവാണ് വിനീഷ്. ഇന്നു പുലര്‍ച്ച മൂന്നിനാണ് സംഭവം.
സംഭവ സമയം ഉറങ്ങുകയായിരുന്നു യുവതി. മുറിയിലെ അടച്ചിട്ട ജനല്‍ തകര്‍ത്താണ് പ്രതി ആസിഡ് ഒഴിച്ചത്. ശരീരത്തില്‍ 20 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ വിനീഷിനെ പോലീസ് പിടികൂടി. യുവതിയുടെ പരാതിയില്‍ വിനീഷിനെ നേരത്തേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























