ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ മണാശ്ശേരി വീട്ടിലെത്തിച്ച് തെളിവെടുപ്പ്

മുക്കം, മണാശ്ശേരിയില്‍ മാതാവ് ജയവല്ലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി പി.വി.ബിര്‍ജുവിനെ തെളിവെടുപ്പിനായി മണാശ്ശേരിയിലെ വീട്ടിലെത്തിച്ചു. ജയവല്ലിയെ മണാശ്ശേരിയിലെ വീട്ടില്‍ 2016 മാര്‍ച്ച് 5-ന് ആയിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. പരാതികളില്ലാത്തതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍, കാരശ്ശേരി പഞ്ചായത്തിലെ എസ്റ്റേറ്റ് ഗേറ്റ് തൊണ്ടിമ്മല്‍ റോഡില്‍ മറ്റൊരു മൃതശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവമാണ് ജയവല്ലിയുടെ കൊലപാതകത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
തൊണ്ടിമ്മല്‍,ബേപ്പൂര്‍, ചാലിയം എന്നിങ്ങനെ വിവിധ ഭാഗങ്ങളില്‍ നിന്നു ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ മലപ്പുറം ജില്ലയിലെ ഇസ്മയിലിന്റേതാണെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തുകയും കേസില്‍ പാലിയില്‍ ബിര്‍ജു പിടിയിലാവുകയുമായിരുന്നു.
അമ്മ ജയവല്ലിയെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന ഇസ്മയില്‍ ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് ബിര്‍ജുവിനെ ശല്യം ചെയ്തപ്പോള്‍, മണാശ്ശേരിയിലെ വീട്ടില്‍ വച്ച് ഇസ്മയിലിനെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ബിര്‍ജു മൊഴി നല്‍കുകയായിരുന്നു. താമരശ്ശേരി ഡിവൈഎസ്പി കെ.ടി.അബ്ദുല്‍ റസാഖ്, മുക്കം ഇന്‍സ്‌പെക്ടര്‍ ബി.കെ.സിജു, എസ്‌ഐ കെ.സാജിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
https://www.facebook.com/Malayalivartha
























