കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന മുംബൈയില്‍ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍... നാവികസേനയിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന മുംബൈയില്‍ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍. നാവികസേനയിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു. ജസ്ലോക് ആശുപത്രിയിലെ 26 മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 28 നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
വിവിധ ഇടങ്ങളിലായി മലയാളി അടക്കം 10 റസിഡന്റ് ഡോക്ടര്‍മാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. രോഗലക്ഷണമില്ലാതെയാണ് ഇവരില്‍ പലര്‍ക്കും കോവിഡ് തിരിച്ചറിഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha























