അസഹ്യമായ ചൂടേറ്റ് പുല്‍പള്ളിയില്‍ 2 പോത്തുകള്‍ ചത്തു, ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

പുല്‍പള്ളിയില്‍ മേയാന്‍ കെട്ടിയിട്ട 2 പോത്തുകള്‍ ശക്തമായ വെയിലേറ്റ് ചത്തു.
ചെറ്റപ്പാലം ഉദയക്കവല പൂവത്തിങ്കല്‍ രാഗേഷിന്റെ പോത്തുകളാണ് ചത്തത്. ഫാമിനു സമീപത്തെ വയലില്‍ 6 പോത്തുകളെ ഇന്നലെ രാവിലെ കെട്ടിയിരുന്നു.
ഇടയ്ക്കിടെ കുടിക്കാന്‍ വെള്ളം കൊടുത്ത് മാറ്റിക്കെട്ടിയിരുന്നുവെന്ന് രാഗേഷ് പറഞ്ഞു. അവയില്‍ 2 പോത്തുകളെയാണ് ചത്തനിലയില്‍ 4 മണിയോടെ കണ്ടെത്തിയത്. ഒരുവയസ്സും ആറുമാസവും പ്രായമുള്ളവയാണിവ.
പാടിച്ചിറ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ.ലക്ഷ്മി പരിശോധന നടത്തി. കടുത്ത ചൂടേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി.
ഹരിയാനയില്‍ നിന്നെത്തിച്ച മൊറ ഇനത്തില്‍ പെട്ടതാണ് ഒരുപോത്ത്. മറ്റൊന്ന് നാടനും. ലക്ഷം രൂപയിലധികം നഷ്ടമുണ്ട്. ഇന്നലെ ഉച്ചയ്ക്ക് പ്രദേശത്ത് അസഹ്യമായ ചൂട് ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha























