കോണ്‍ഗ്രസില്‍ തമ്മിത്തല്ല് തുടങ്ങി, അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയതിന് കെ.സി.അബുവിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍ വക്കീല്‍ നോട്ടീസ് അയയ്ക്കും

കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി.അബുവിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍ വക്കീല്‍ നോട്ടീസ് അയയ്ക്കും. നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മാദ്ധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് അയയ്ക്കുക. അബുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഷിബു മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്റിനും പരാതിയും നല്‍കിയിട്ടുണ്ട്. ഇതോട് കൂടി യുഡിഎഫ് രാഷ്ടീയ കലങ്ങി മറിയുകയാണ്. നിയമസഭയില്‍ ഇടതുപക്ഷത്തിന്റെ അതിക്രമങ്ങങ്ങള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കുന്നതില്‍ യുഡിഎഫ് വിജയിച്ചിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള പരസ്പര വിഴുപ്പലക്കലുകള്‍ സര്‍ക്കാരിന് തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നത്.
നിയമസഭയില്‍ നടന്നത് ബിജിമോള്‍ എം.എല്‍.എയും മന്ത്രി ഷിബു ബേബിജോണും ശരിക്കും ആസ്വദിച്ചു എന്നായിരുന്നു കെ.സി.അബുവിന്റെ പ്രസ്താവന. നിയമസഭയില്‍ നടന്ന സംഭവത്തിന് ബിജിമോള്‍ ഷിബു ബേബിജോണിനെതിരെ ഒരു പരാതിയും നല്‍കില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസം. ആ സംഭവം ബിജിമോളും ഷിബുവും ശരിക്കും ആസ്വദിച്ചതായി ദൃശ്യങ്ങള്‍ കണ്ടാലറിയാം. ഡയമണ്ട് നെക് ലൈസ് എന്ന സിനിമയിലെ പാട്ട് സീനിലേത് പോലുള്ള മനോഹരമായ രംഗമായിരുന്നു അതെന്നും അബു പറഞ്ഞു. പ്രസ്താവന വിവാദമായതോടെ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ഇടപെട്ട് അബുവിനെ കൊണ്ട് പരസ്യമായി മാപ്പു പറയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha