പ്രവാസി മലയാളി യുവാവ് ഒമാനില്‍ മരിച്ച നിലയില്‍.

ഒമാനില്‍ പ്രവാസി മലയാളി യുവാവ് ഒമാനില്‍ മരിച്ച നിലയില്‍. കൊല്ലം സ്വദേശിയെയാണ് ഒമാനിലെ ഇബ്ര, സഫാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെളിച്ചിക്കാല കൈതക്കുഴി മിഷന്‍ വില്ലയില്‍ ഷാജി വിഷ്ണു (26) ആണ് താമസ സ്ഥലത്ത് മരിച്ചത്. കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു യുവാവ് . പിതാവ്: ഷാജി, മാതാവ്: ബിന്ദു.
അതേസമയം കുവൈത്തില്‍ പ്രവാസി മലയാളി ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. എറണാകുളം ജില്ലയിലെ പെരുമ്പടപ്പ് സ്വദേശിയായ ജേക്കബ് ചാക്കോ (43 വയസ്) ആണ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചത്. കുടുംബ സമേതം സാല്‍മിയയിലായിരുന്നു താമസം. ഭാര്യ: പാര്‍വതി, മക്കള്‍: നാഥാന്‍, നയന ഇന്ത്യന്‍ എക്‌സലന്‍സി സ്‌കൂള്‍ സാല്‍മിയയില്‍ പഠിക്കുന്നു. ഒ ഐ സി സി കെയര്‍ ടീമിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തു വരുന്നു.
"
https://www.facebook.com/Malayalivartha