പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...

സങ്കടക്കാഴ്ചയായി... പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏന്തയാര്‍ ഈസ്റ്റ് മുകുളം പാലത്തിങ്കല്‍ ജോസഫ് -ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ അനീഷ് (46) ആണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ഇളങ്കാട്ടില്‍ കോഴിക്കട നടത്തി വന്നിരുന്ന അനീഷിന് കടയില്‍ നിന്നും പാമ്പുകടിയേറ്റതായി പറയുന്നു. ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം നാളെ നടക്കും.
https://www.facebook.com/Malayalivartha