ലോക് ഡൗണ്‍ നോട്ടുപുസ്തക വ്യവസായത്തെ പ്രതിസന്ധിയിലാക്കി

കുന്നംകുളത്തെ നോട്ടുപുസ്തക നിര്‍മാണ മേഖല പ്രതിസന്ധി നേരിടുകയാണ് . ലോക് ഡൗണ്‍ കാരണം നിര്‍മാണ ശാലകള്‍ പൂട്ടിയത് തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും വന്‍ നഷ്ടമാണ് വരുത്തിയത്.
ചെറുതും വലുതുമായി നൂറിലധികം യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്‌കൂള്‍ തുറക്കും മുന്‍പ് നോട്ടുപുസ്തകം വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണിവര്‍.
ഡിസംബര്‍ മുല്‍ മേയ് വരെയാണ് നിര്‍മാണ സമയം. അധ്യായന വര്‍ഷം തുടങ്ങും മുന്‍പ് പുസ്തക നിര്‍മാണം പൂത്തിയാക്കുന്നതിന് തയാറെടുപ്പ് നടത്തിയതാണ്. കടലാസ് അടക്കം സംഭരിക്കുകയും ആവശ്യമായ നവീകരണം നടത്തുകയും ചെയ്തു. പലരും വായ്പയെടുത്താണ് പണം കണ്ടെത്തിയത്.
നോട്ട്ബുക്ക് നിര്‍മാണ വ്യവസായ സഹകരണ സംഘം പുസ്തകം നിര്‍മിച്ച് വില്‍ക്കാറുണ്ട്. കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണിയില്‍ നിന്ന് കടലാസ് വാങ്ങി തൊഴിലാളികള്‍ നോട്ട് പുസ്തകമാക്കി നല്‍കുകയാണ് പതിവ്. നോട്ട്പുസ്തക നിര്‍മാണത്തിന് ഇളവുകളും മേഖലയെ രക്ഷിക്കാന്‍ പാക്കേജും വേണമെന്നാണ് ആവശ്യം.
https://www.facebook.com/Malayalivartha























