Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ലോക്ക്ഡൗണില്‍ മദ്യം കിട്ടാതെ വലയുന്നവരെ ലക്ഷ്യമിട്ട് നീക്കം... ജവാന്‍ മുതല്‍ ജോണി വാക്കര്‍ വരെ. ബെവ്കോയുടെ പേരില്‍ വ്യാജ സൈറ്റ് തട്ടിപ്പ്, സംഘത്തെക്കുറിച്ച് എക്സൈസ് അന്വേഷണം തുടങ്ങി

18 APRIL 2020 02:02 PM IST
മലയാളി വാര്‍ത്ത

മദ്യമില്ലാതെ എന്ത് ആഘോഷം. ഇതായിരുന്നു ഒരിടയ്ക്കെങ്കിലും മലയാളിയുടെ അവസ്ഥ. എന്തിനും ഏതിനും മദ്യപ്പുഴ തന്നെ ഒഴുകി കേരളത്തില്‍. ഓണക്കാലത്തും, ക്രിസ്മസിനും അങ്ങനെ ആഘോഷക്കാലത്തെല്ലാം ലക്ഷകണക്കിന് കുപ്പി പൊട്ടി. മലയാളികളുടെ കീശയിലെ കാശും പൊട്ടി. പക്ഷെ ആരൊക്കെ കുടിച്ചാലും എന്തൊക്കെ സംഭവിച്ചാലും സര്‍ക്കാരിനും എനിക്കും കിട്ടണം പണം. ലൈന്‍. എന്നാല്‍ കൊറോണ ആശാന്‍ വന്ന് എല്ലാ കഥയും കൊണ്ടുപോയി. ബാറും ബിവറജും പൂട്ടി. കുറിപ്പടി മദ്യവും ഇല്ല. അപ്പോള്‍ പിന്നെ വ്യാജനെങ്കില്‍ വ്യാജന്‍. തലതെറിച്ചവര്‍ എവിടെയും ഉണ്ടല്ലോ. എന്നാലും വേണ്ടില്ല നീ പൊന്നപ്പനല്ലടാ തങ്കപ്പന്‍ എന്നു പറയും കുപ്പിയെ നെഞ്ചോട് ചേര്‍ക്കുന്നവര്‍. വ്യാജന്‍മാരുടെ അസാധാരണ നടപടികള്‍ എല്ലാവരെയും ഞെട്ടിച്ചു. കണ്ണുതള്ളിപോകും ഇതൊക്കെ കേട്ടാല്‍ ജവാന്‍ മുതല്‍ ജോണി വാക്കര്‍ വരെ. ബെവ്കോയുടെ പേരില്‍ വ്യാജ സൈറ്റ് തട്ടിപ്പ്
കോര്‍പറേഷന്‍ ഓണ്‍ലൈന്‍ മദ്യവില്‍പന തുടങ്ങിയെന്ന വ്യാജേന തട്ടിപ്പ്. ലോക്ക്ഡൗണില്‍ മദ്യം കിട്ടാതെ വലയുന്നവരെ ലക്ഷ്യമിട്ടാണ് നീക്കം. തട്ടിപ്പ് സംഘത്തെക്കുറിച്ച് എക്സൈസ് അന്വേഷണം തുടങ്ങി. ബവറിജസ് കോര്‍പ്പറേഷന്‍ അഥവാ ബെവ്കോയുടെ പേര് ചേര്‍ത്തു തന്നെയാണ് ഈ വ്യാജ സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത് കോര്‍പറേഷന്റെ പേരും ലോഗോയും ചേര്‍ത്തിട്ടുണ്ട്. ജവാന്‍ മുതല്‍ ജോണി വാക്കര്‍ വരെ ബെവ്കോയില്‍ ലഭിക്കുന്ന ഏതാണ്ടെല്ലാ ബ്രാന്‍ഡ് മദ്യത്തിന്റെയും വില സഹിതം സൈറ്റില്‍ ഡിസ്പ്ലേ ഉണ്ട്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന കുപ്പിക്ക് നേര്‍ക്ക് ക്ലിക്ക് ചെയ്താല്‍ നേരെ വിലാസം നല്‍കാനുള്ള പേജിലേക്ക്. ശേഷം പണം ഒടുക്കാനുള്ള അവസരം.

കാഷ് ഓണ്‍ ഡെലിവറി സൗകര്യവും ഉണ്ട്. ആവേശക്കാര്‍ പക്ഷെ രൊക്കം തുക ഓടുക്കാന്‍ തയാറായാല്‍ പോയത് തന്നെ. ബുക്കിങ് പൂര്‍ത്തിയായാല്‍ വിശ്വാസ്യത ഉറപ്പിച്ച് ഇ മെയിലും എസ്എംഎസും വരും. പക്ഷേ മദ്യം മാത്രം വരില്ല. തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടതോടെ വിഷയം പരിശോധിക്കാന്‍ ശ്രമിച്ച എക്സൈസ് വിജിലന്‍സ് എസ്.പി. കെമുഹമ്മദ് ഷാഫി ഓണ്‍ലൈനില്‍ ബുക്കു ചെയ്തു. പക്ഷേ പണം കൊടുത്തില്ല, ക്യാഷ് ഓണ്‍ ഡെലിവറി കൊടുത്തു. അതിന് മെസേജായി രസീത് വന്നു.

ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ ഓണ്‍ലൈന്‍ മദ്യവില്‍പന തുടങ്ങാന്‍ സര്‍ക്കാര്‍ പദ്ധതിട്ടിട്ടെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയക്കാനായില്ല. ഇതിന്റെ ചുവട് പിടിച്ചാണ് മദ്യപരെ പ്രലോഭിപ്പിച്ച് പോക്കറ്റ് ചോര്‍ത്താനുള്ള ഓണ്‍ലൈന്‍ തരികിട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (4 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (7 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (14 hours ago)

Malayali Vartha Recommends