അടുത്തുണ്ട് എങ്കിലും അകലങ്ങളിൽ; ഒരു മാസത്തിലേറെയായി തമ്മില്‍ കണ്ടിട്ട് പോലും, ഇരുദേശങ്ങളിലിരുന്ന് നാടിന് കാവലായി കോറോണയെ തുരത്താൻ ഹരിയും ശരണ്യയും

കോറോണ വ്യാപിക്കുന്ന ഈ കാലത്ത് നമുക്ക് മാതൃകയാകുന്ന പല വാർത്തകളും നാം കണ്ടറിഞ്ഞതാണ്. ഒപ്പം ഈ കാലം അകലം കൊണ്ട് മനസിനെ അടുപ്പിക്കുന്നത് എങ്ങനെ എന്നതും നമ്മിൽ ഉണർത്തുകയും ചെയ്തതാണ്. അത്തരത്തിൽ അകലങ്ങളിൽ ഇരുന്നുകൊണ്ട് നാടിന് കാവലായി രണ്ടുപേർ നമുക്ക് മുന്നിൽ മാതൃകയാകുകയാണ്.
അങ്ങനെ ഇരുദേശങ്ങളിലിരുന്ന് നാടിന് കരുതലും കാവലുമൊരുക്കുകയാണ് ദമ്ബതിമാര്‍. ഡ്യൂട്ടി സമയത്ത് വീണു കിട്ടിയ ഇടവേളയിലാണ് തൃശൂര്‍ എ.ആര്‍. ക്യാമ്ബിലെ സിവില്‍ പൊലീസ് ഓഫീസറായ ഹരി മാധ്യമങ്ങളോട് മനസ്സുതുറന്നത്. ഒരു മാസത്തിലേറെയായി ഹരിയും ഭാര്യ ശരണ്യയും തമ്മില്‍ നേരിട്ടൊന്ന് കണ്ടിട്ട് തന്നെ കണ്ടിട്ട്. കൊറോണ ആശുപത്രിയായി മാറ്റിയ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്തുവരികയാണ് ഹരിയുടെ ഭാര്യ ശരണ്യ.
പറഞ്ഞുവന്നാൽ പ്ലസ്ടു മുതല്‍ ഒരുമിച്ച് പഠിച്ച ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും ജോലി കാരണം കഴിഞ്ഞ ഓണത്തിനും ഒന്നിക്കാനായില്ല. ഇതെത്തുടർന്ന് ഇത്തവണ വിഷുവിന് എത്തിച്ചേരുമെന്ന് വാക്കു കൊടുത്തതായിരുന്നു. എന്നാല്‍ പിന്നെയും തടസ്സങ്ങൾ വന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഈ പോരാട്ടത്തിന്റെ അവസാനം വരെ മല്ലിടാന്‍ സജ്ജരായിരിക്കുകയാണ് ഈ ദമ്ബതിമാര്‍ എന്നതിൽ സംശയമില്ല.
അതോടൊപ്പം തന്നെ തൃശൂരില്‍ രോഗവ്യാപനം തടയുന്നതിന് രാവും പകലുമില്ലാതെ ഹരി പൊലീസ് സേനയില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊറോണ വ്യാപനത്തിൽ ആശങ്കയിൽ കഴിയുന്നവർക്ക് സാന്ത്വനമായി തീരുകയാണ് ഭാര്യ ശരണ്യ. എന്തിര്ന്നാല് തന്നെ ഇരുവരും കൊറോണ മുറിവേൽപ്പിച്ച നാടിന് ആശ്വാസമായി തീരുകയും കാവലൊരുക്കുകയുമാണ് ഇരുവരും.
https://www.facebook.com/Malayalivartha























