ചെങ്ങന്നൂര്‍ തിരുവനന്തപുരം സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നു

ചെങ്ങന്നൂര്‍-തിരുവനന്തപുരം സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിനു സാധ്യത തെളിയുന്നു. റെയില്‍വേയും കേരള സര്‍ക്കാരും ഉടന്‍ തന്നെ ധാരണാപത്രം ഒപ്പുവയ്ക്കും. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ മാതൃകയില്‍ അമ്പതുശതമാനം വീതം ഓഹരി പങ്കാളിത്തമുള്ള, 1000 കോടി മുതല്‍ മുടക്കുള്ള കമ്പനിക്കുള്ള ധാരണാപത്രമാണിത്. ഡല്‍ഹി മെട്രോ മാതൃകയില്‍ തിരക്കിനനുസരിച്ചു രാവിലെയും വൈകിട്ടും മുപ്പതു മിനിറ്റിനുള്ളില്‍ ഒരു സര്‍വീസെന്ന രീതിയിലാണു പദ്ധതി. നാല് എ.സി. കോച്ചുകളാണുണ്ടാകുക. ചെങ്ങന്നൂര്‍കോട്ടയം പാതയിരട്ടിപ്പിക്കല്‍ കഴിഞ്ഞാല്‍ സര്‍വീസ് കോട്ടയത്തേക്കു നീട്ടും.
കരടു ധാരണാപത്രത്തിന് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ഈ മാസംതന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തി ധാരണാപത്രം ഒപ്പുവയ്ക്കുമെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു.
കേരളത്തിന്റെ വിഹിതമായ 500 കോടി പ്രവാസി മലയാളികളുടെ പങ്കാളിത്തത്തോടെ കണ്ടെത്തും. കോച്ചുകള്‍, ടിക്കറ്റുകള്‍, സര്‍വീസുകള്‍ തുടങ്ങിയ ചുമതലകള്‍ പുതിയ കമ്പനിക്കായിരിക്കും. പാളം, പ്ലാറ്റ്‌ഫോമുകള്‍, സ്‌റ്റേഷനുകള്‍ എന്നിവ ഉപയോഗിക്കാനുള്ള അനുവാദവും നല്‍കും. പദ്ധതിക്കായി കേരള ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സമിതി രൂപീകരിക്കും. ചെങ്ങന്നൂരിലും തിരുവനന്തപുരത്തും പ്രത്യേക പ്ലാറ്റ്‌ഫോമുകളിലായിരിക്കും സര്‍വീസ് തുടങ്ങുക.
പദ്ധതിക്കുള്ള 500 കോടി കേന്ദ്ര സര്‍ക്കാര്‍ നല്‍കും. 500 കോടി കേരളം കണ്ടെത്തണം. ധാരണാപത്രം ഒപ്പിട്ടാല്‍ പ്രാഥമിക ചെലവിനു നൂറുകോടിവീതം കേരളവും കേന്ദ്ര റെയില്‍വേ മന്ത്രാലയവും നല്‍കും. ഈ റൂട്ടില്‍ ഇപ്പോഴത്തെ തിരക്കു പരിഗണിച്ചാല്‍തന്നെ പദ്ധതി ലാഭത്തിലാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. നാലു കോച്ചുകളുടെ സര്‍വീസായതിനാല്‍ രണ്ടു മണിക്കൂര്‍ കൊണ്ടു യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയും. കൂടുതല്‍ കോച്ചുകളുടെ കാര്യം പിന്നീടു പരിഗണിക്കും. മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, പരവൂര്‍, കാപ്പില്‍, വര്‍ക്കല, കടയ്ക്കാവൂര്‍, മുരുക്കുംപുഴ , ചിറയിന്‍കീഴ്, കഴക്കൂട്ടം, കൊച്ചുവേളി, പേട്ട എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha