Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

'അമ്മമ്മയെ അമ്മ കാണാൻ പോയതാണ്....'പിന്നാലെ ലോക്ഡൗൺ; അമ്മയെ കാണണമെന്ന പിഞ്ചുകുഞ്ഞിന്റെ ആ കുഞ്ഞു പിടിവാശിക്കുമുന്നിൽ ലോക്ഡൗണും ഒപ്പം പോലീസും അയഞ്ഞു

18 APRIL 2020 04:49 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസിന്റെ വ്യാപനം മൂലം ലോകം മുഴുവനും ലോക്ഡൗണിലാണ്. പലരും അകലങ്ങൾ പാലിച്ച് അടുക്കുകയും ഒപ്പം മറ്റുള്ളവരെ സഹായിച്ച് മുന്നേറുകയുമാണ് ചെയ്യുന്നത് എന്നത് നാം പല വർത്തകളിലൂടെയും കാണുന്നതാണ്. ഇത്തരത്തിൽ കൊറോണ വൈറസ് വ്യാപനവും തുടര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ ലോക്ക് ഡൗണും നിയന്ത്രണവും രണ്ട് വയസുകാരിയായ സാഷിയുടെ മുന്‍പില്‍ തോറ്റ് മുട്ടുകുത്തേണ്ടി വന്ന കഥ ഏറെ അമ്പരപ്പോടെ തന്നെയാണ് നമ്മുടെ കേരളം കേട്ടത്. തന്റെ അമ്മയെ കാണണമെന്ന പിടിവാശിക്ക് മുന്‍പിലാണ് ലോക്ക് ഡൗണും എന്തിന് നമ്മുടെ പോലീസിന് വരെ അയഞ്ഞ് കൊടുക്കേണ്ടി വന്നത് തന്നെ.

തന്റെ അമ്മയെ കാണണമെന്ന ആ കുഞ്ഞ് പിടിവാശിയില്‍ നില്‍ക്കുന്ന അഷിയെ പോലീസുകാരുടെ സഹായത്തോടെ തലശ്ശേരിയില്‍ നിന്ന് ചാവക്കാട് പേരകത്തെ വീട്ടിലേക്ക് കുട്ടിയെ എത്തിക്കുകയും ചെയ്തു. ചാവക്കാട് പേരകം തയ്യില്‍ സുബീഷിന്റെയും നീതുവിന്റെയും മകളാണ് സാഷി എന്ന രണ്ടുവയസുകാരി. പാലക്കാട്ടെ തന്നെ ഒരു ഫാര്‍മ്മസ്യൂട്ടിക്കല്‍ കമ്ബനിയില്‍ ജീവനക്കാരിയാണ് നീതു. അതോടൊപ്പം തന്നെ ഇവരുടെ വീട് തലശ്ശേരി തിരുവങ്ങാട്ടാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പാണ് നീതുവിന്റെ അമ്മ പുഷ്പലത പേരകത്തെ വീട്ടില്‍ നിന്ന് കുട്ടിയെ കൂട്ടികൊണ്ട് പോയത് എന്നാണ് നീതു വ്യക്തമാക്കിയത്.

എന്നാൽ തന്നെയും പാലക്കാട് നിന്ന് നീതു തലശ്ശേരിയിലേക്ക് പോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ ലോക്ക് ഡൗണ്‍ എല്ലാ കാര്യങ്ങളും തകിടം മറിക്കുകയായിരുന്നു. ഇതേതുടർന്ന് ഒരാഴ്ച കുട്ടി അമ്മൂമ്മയോടൊപ്പം കഴിയുകയും ചെയ്തു. എന്നാല്‍ പിന്നീട് അങ്ങോട്ട് അമ്മയെ കാണണമെന്ന് പിടിവാശിയില്‍ തന്നെ നില്‍ക്കുകയായിരുന്നു സാഷി എന്ന കുഞ്ഞ്.

ലോക് ഡൗൺ പ്രഖ്യാപിച്ചതിൽ പിന്നെ ആര്‍ക്കും യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലായതിനാല്‍ കരഞ്ഞ് തളർന്നിരുന്നു സാഷി.അവസാനം ഭക്ഷണവും കഴിക്കാതെയായി. തുടർന്ന് ലോക്ക്ഡൗണ്‍ പിന്നെയും ധീർഖിപ്പിച്ചതോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കെവി അബ്ദുള്‍ ഖാദര്‍ എംഎല്‍എയെ ആവശ്യം ഉന്നയിച്ചുകൊണ്ട് സമീപിക്കുന്നത്. അദ്ദേഹം കുട്ടിയുടെ അച്ഛന്‍ സുബീഷിന് കത്തു നല്‍കുകയും ചെയ്തു...'രണ്ടു വയസ്സുകാരിയെ അമ്മയുടെ അടുത്ത് എത്തിക്കാന്‍ അച്ഛന് യാത്രാനുമതി നല്‍കണം എന്നായിരുന്നു ' കത്തിൽ എഴുതുയിരുന്നത്.

ഇതേതുടർന്ന് വെള്ളിയാഴ്ച സുബീഷ് കത്തുമായി കാറില്‍ യാത്ര തിരിക്കുകയുണ്ടായി. ചാവക്കാട് നിന്ന് കോഴിക്കോട് വടകര വഴിയുള്ള യാത്രയില്‍ നിരവധി തവണ പോലീസ് കാറ് തടയുകയും ചെയ്തു. തുടർന്ന് എല്ലായിടത്തും കത്ത് കാണിച്ചു. ശേഷം ഉദ്യോഗസ്ഥര്‍ തമ്മിൽ ചര്‍ച്ച ചെയ്ത് യാത്രാനുമതി നല്‍കുകയായിരുന്നു. ഇതേതുടർന്ന് വെള്ളിയാഴ്ച തന്നെ കുട്ടിയെ പേരകത്തെ വീട്ടിലെത്തിക്കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (4 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (7 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (14 hours ago)

Malayali Vartha Recommends