Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കേരളത്തെ നാല് സോണുകളാക്കി തിരിച്ച് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്; കാസറഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ റെഡ് സോണിൽ, മേയ് മൂന്ന് വരെ യാതൊരു ഇളവുകളും അനുവദിക്കില്ല; വിശദംശങ്ങൾ ഇങ്ങനെ

18 APRIL 2020 05:30 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ കോവിഡ് ബാധയിൽ വലിയ തോതിലുള്ള കുറവാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ വാർത്ത നമുക്കു ണ് നൽകുന്ന ആശ്വാസം ചെറുതല്ല. കഴിഞ്ഞ ഒരാഴ്ച രോഗം സ്ഥിരീകരിച്ചവരുടേതിനേക്കാൾ നാലിരട്ടി പേർ ഇപ്പോൾ രോഗമുക്തരായി. ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ രണ്ടാംഘട്ടത്തിൽ കേന്ദ്രാനുമതിയോടെ ലോക്ക് ഡൗണിൽ ചില ഇളവുകൾ സംസ്ഥാനസർക്കാർ ചില ജില്ലകൾക്ക് നൽകിയിട്ടുണ്ട്.കേരളത്തെ നാല് സോണുകളാക്കി തിരിച്ച് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങി.

അത്എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് നോക്കാം.
കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള കാസറഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ റെഡ് സോണിലാണ്. ഈ ജില്ലകളില്‍ കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ സമയപരിധി അവസാനിക്കുന്ന മേയ് മൂന്ന് വരെ യാതൊരു ഇളവുകളും അനുവദിക്കില്ല. നിലവിലെ അവസ്ഥ തുടരും.
വിമാന, തീവണ്ടി, അന്തർ ജില്ലാ ബസ് സർവീസുകളടക്കം 13 സേവനങ്ങൾ ലോക്ക് ഡൗൺ കാലം മുഴുവൻ എല്ലാ സോണുകളിലും ഉണ്ടാകില്ലെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. റെഡ് സോണിലെ ഓരോ ജില്ലയിലേക്കും പ്രവേശിക്കാൻ രണ്ട് കവാടങ്ങൾ മാത്രമേ ഉണ്ടാകൂ.

കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ തിരഞ്ഞെടുത്ത ആറ് ഹോട്ട് സ്‌പോട്ട് ജില്ലകളില്‍ കാസറഗോഡും കണ്ണൂരും മലപ്പുറവും ഉള്‍പ്പെടുന്നു. അതേസമയം കേന്ദ്രം ഹോട്ട് സ്‌പോട്ട് ആയി തിരഞ്ഞെടുത്ത എറണാകുളം, പത്തനംതിട്ട ജില്ലകള്‍ ഓറഞ്ച് സോണിലും എ സോണിലും തിരുവനന്തപുരം ഓറഞ്ച് ബി സോണിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് റെഡ് സോണില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
അതായത് സോണുകൾ ഇങ്ങനെയാണ്
റെഡ് സോണ്‍ - കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം

ഓറഞ്ചിനെത്തന്നെരണ്ടു സോണായി തിരിച്ചിട്ടുണ്ട്.
ഓറഞ്ച് എ സോണ്‍ - പത്തനംതിട്ട, എറണാകുളം, കൊല്ലം - ഈ ജില്ലകളില്‍ ഏപ്രില്‍ 24ന് ശേഷം ഇളവുകള്‍ അനുവദിക്കും.

ഓറഞ്ച് ബി സോണ്‍ - തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, വയനാട് - ഈ ജില്ലകളില്‍ ഏപ്രില്‍ 20ന് ശേഷം ഭാഗികമായ സാധാരണ ജീവിതം അനുവദിക്കും. ജില്ല വിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല.


ഓറഞ്ച് എ ബി സോണുകളിൽ യാത്രാനുമതി ഇങ്ങനെ

1. ഒറ്റ ഇരട്ട അക്ക നമ്പർ, അനുസരിച്ചാകും വാഹനങ്ങൾക്ക് സഞ്ചാരാനുമതി നൽകുക. ഒറ്റ അക്ക നമ്പറുകൾ ഉള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പുറത്തിറങ്ങാം. ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്ക് വ്യാഴം, ശനി ദിവസങ്ങളിൽ അനുമതി കിട്ടും. ഇതിൽ ഇളവ് അടിയന്തരസർവീസുകൾക്കും, അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവർക്കും മാത്രമേയുള്ളൂ. നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവർ അടക്കം മൂന്നു പേർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. ഇരു ചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം. കുടുംബാംഗമാണെങ്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. സ്ത്രീകൾക്ക് ഈ നിയന്ത്രണങ്ങളില്ല. യാത്രക്കാർക്ക് എല്ലാം മാസ്‌ക് നിർബന്ധമാണ്.

2. സിറ്റി ബസ്സുകൾക്ക് അനുമതിയുണ്ട്. പക്ഷേ, അവയ്ക്ക് ജില്ല വിട്ടുപോകാൻ അനുമതി കിട്ടില്ല. ഒരു ദിശയിൽ 50-60 കിലോമീറ്റർ വരെ യാത്ര ചെയ്യാനേ അനുമതിയുള്ളൂ. നിന്ന് യാത്ര ചെയ്യാൻ അനുമതിയില്ല. എല്ലാ യാത്രക്കാരും മാസ്ക് ധരിക്കണം, ബസ്സുകളിൽ കയറുമ്പോൾ എല്ലാവർക്കും സാനിറ്റൈസർ നൽകണം. മൂന്ന് സീറ്റുകളുള്ളതിൽ ഇടയിലെ സീറ്റ് ഒഴിച്ചിട്ട് രണ്ട് പേർക്ക് ഇരിക്കാം. രണ്ട് സീറ്റുകൾ ഉള്ളതിൽ ഒരാളേ ഇരിക്കാവൂ.

പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങൾ:

1. ആയുഷിന് കീഴിൽ വരുന്ന ആയുർവേദ, ഹോമിയോ ആശുപത്രികളടക്കം എല്ലാ പരിശോധനാകേന്ദ്രങ്ങളും

2. മെഡിക്കൽ ലാബുകൾ

3. വെറ്ററിനറി ആശുപത്രികൾ, ലാബുകൾ, പാത്തോളജി ലാബുകൾ

4. ആശുപത്രികളിൽ നിന്ന് മരുന്നെത്തിക്കുന്ന സർവീസുകൾ, ഹോം നഴ്സുമാർ, വീടുകളിലേക്ക് സാധനങ്ങളെത്തിക്കുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ.

5. മരുന്നുനിർമാണക്കമ്പനികൾ, മെഡിക്കൽ ഉപകരണ നിർമാണ കമ്പനികൾ

6. ആംബുലൻസ് നിർമാണ, സർവീസ് കമ്പനികൾ

7. ആരോഗ്യപ്രവർത്തകർക്ക് ആർക്കും സഞ്ചാരത്തിന് നിയന്ത്രണങ്ങളില്ല.

8. മഴക്കാലപൂർവശുചീകരണപ്രവർത്തനങ്ങൾ, തൊഴിലാളികൾ.

9. എല്ലാ കാർഷിക, സംഭരണപ്രവർത്തനങ്ങളും, കാർഷികവൃത്തിയുമായി ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങളും.

10. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും.

11. തേയില, കാപ്പി, ഏലത്തോട്ടങ്ങളിൽ 50 ശതമാനം തൊഴിലാളികളേ പാടൂ.

12. പാൽ, പാൽ അനുബന്ധ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും.

13. അങ്കണവാടികളിൽ കുട്ടികളെ കൊണ്ടുവരാതെ പ്രവ‍ർത്തിപ്പിക്കാം. ഭക്ഷണസാധനങ്ങൾ നേരത്തേ നിർദേശിച്ചത് പോലെത്തന്നെ കുട്ടികളുടെ വീട്ടിലെത്തിക്കണം.

14. മൻരേഗ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികൾ കർശനമായ സാമൂഹ്യസുരക്ഷാ മാനദണ്ഡങ്ങളോടെ.

15. പോസ്റ്റോഫീസുകളും അക്ഷയകേന്ദ്രങ്ങളും.

16. ബാർബർ ഷാപ്പുകൾ (എസിയില്ലാതെ) പ്രവർത്തിക്കാം. ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമാണ് പ്രവർത്തനാനുമതി. രണ്ട് പേർ മാത്രമേ അകത്ത് പാടുള്ളൂ.

17. ഹോട്ടലുകൾ - ഇരുന്ന് ഭക്ഷണം കഴിക്കാവുന്നത് 7 മണി വരെ. പാഴ്സൽ നൽകാവുന്നത് എട്ട് മണി വരെ.

18. സിമന്‍റുമായി ബന്ധപ്പെട്ട നിർ‍മാണപ്രവർത്തനങ്ങൾ

19. കശുവണ്ടി, നാളികേര, വെളിച്ചെണ്ണ, കയർ, ഖാദി നിർമാണയൂണിറ്റുകളും, എല്ലാ MSME യൂണിറ്റുകളും, നോട്ട് ബുക്ക് നിർമാണയൂണിറ്റുകളും.

20. സഹകരണസൊസൈറ്റികൾ - 33 % ജോലിക്കാരേ പാടുള്ളൂ. പഞ്ചായത്ത്, വില്ലേജോഫീസുകളിൽ 35 % ജീവനക്കാരേ പാടുള്ളൂ.


നിര്‍മാണ മേഖലയിലെ പ്രവൃത്തികള്‍ക്ക് ഇളവ്. ഹോട്‌സ്‌പോട്ട് മേഖല ഒഴിവാക്കി, കേന്ദ്ര മാര്‍ഗ നിര്‍ദേശം അനുസരിച്ച് നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും. ശാരീരിക അകലം പാലിക്കണം. തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിര്‍ബന്ധം. തൊഴില്‍ ഉടമയാണ് ഇതു ചെയ്യേണ്ടത്.
വ്യവസായ മേഖലയില്‍ കേന്ദ്ര നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തില്‍ കയര്‍, കശുവണ്ടി, ഖാദി മേഖലകളിലും പ്രവര്‍ത്തനം പുനഃരാരംഭിക്കും. ഹോട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കാം. പ്രത്യേക എന്‍ട്രി പോയിന്റുകള്‍ ഉണ്ടാകും. തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധന നിര്‍ബന്ധം. തൊഴിലാളികള്‍ക്ക് താമസിക്കാന്‍ പ്രത്യേക സ്ഥലം ഏര്‍പ്പെടുത്തണം. ജീവനക്കാര്‍ക്ക് വരുന്നതിന് വാഹന സൗകര്യം ഒരുക്കണം. കൂടുതല്‍ തൊഴിലാളികള്‍ ഉണ്ടെങ്കില്‍ 50% ആളുകളെയേ ഒരു സമയം പ്രവര്‍ത്തിപ്പിക്കാവൂ.
റബര്‍ സംസ്‌കരണ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനത്തിന് അനുമതി
കാര്‍ഷികവൃത്തി കേന്ദ്ര മാനദണ്ഡം അനുസരിച്ച് അനുവദിക്കും. വിത്തിടാന്‍ പാടശേഖരം ഒരുക്കാനും കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംഭരിച്ച് മാര്‍ക്കറ്റില്‍ എത്തിച്ച് വില്‍പന നടത്താനും അനുമതി. ഭക്ഷ്യ സംസ്‌കരണ യൂണിറ്റ്, ഓയില്‍ മില്‍, ഫ്‌ലവര്‍ മില്‍, വെളിച്ചെണ്ണ ഉല്‍പാദന ഫാക്ടറില്‍ എന്നിവയ്ക്കു പ്രവര്‍ത്തിക്കാം. കാര്‍ഷിക വിളകളുമായി ബന്ധപ്പെട്ട മൂല്യവര്‍ധിത യൂണിറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം. വളം, വിത്ത് വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കും.
സഹകരണ സ്ഥാപനങ്ങള്‍ മിനിമം ജീവനക്കാരെവച്ച് പ്രവര്‍ത്തിക്കാം. പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷിഭവന്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിപ്പിക്കും.

ഗ്രീന്‍ സോണ്‍ - കോട്ടയം, ഇടുക്കി - ഈ ജില്ലകളില്‍ ഏപ്രില്‍ 20ന് ശേഷം സാധാരണ നിലയിലേയ്ക്ക് മടങ്ങാവുന്ന വിധം ഇളവുകള്‍. അതേസമയം പൊലീസ് പരിശോധനകള്‍ തുടരും. കുമിളിയടക്കം ഇടുക്കി ജില്ലയിലെ തമിഴ്‌നാട് അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും.

മെട്രോ, വിമാന, തീവണ്ടി, അന്തർജില്ലാ ബസ് സർവീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തീയറ്ററുകൾ, മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ജിംനേഷ്യങ്ങൾ, സ്പോർട്സ് കോംപ്ലക്സുകൾ, സ്വിമ്മിംഗ് പൂളുകൾ, എന്‍റർടെയ്ൻമെന്‍റ് പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ - അങ്ങനെ ആളുകൾ കൂട്ടം കൂടാനിടയുള്ള ഇടങ്ങളൊന്നും തുറക്കാനോ സർവീസ് നടത്താനോ പാടില്ല. ഒരു പൊതുപരിപാടിയും പാടില്ല. ആരാധനാലയങ്ങളൊന്നും പാടില്ല. വിവാഹങ്ങൾക്കോ മരണാനന്തരച്ചടങ്ങുകൾക്കോ 20 പേരിൽ കൂടുതൽ പാടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (4 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (7 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (14 hours ago)

Malayali Vartha Recommends