Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കേരളത്തിന്റെ മണ്ണിൽ മുറിച്ചിട്ട മരങ്ങൾ കർണാടക ക്രൈം ഉപയോഗിച്ച് തൂക്കിയെടുത്തു; മലയാളി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തെത്തി കർണാടക വനം വകുപ്പിന്റെ പ്രകോപനകരമായ നീക്കം

18 APRIL 2020 06:42 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളവും കർണാടകവും തമ്മിലുള്ള അതിർത്തി പൂർണമായും അടച്ചിരുന്നു. ഇതിന്റെ പേരിൽ വാദപ്രതിവാദങ്ങൾ നടക്കുമ്പോഴും ചികിത്സ കിട്ടാതെ മരിച്ചത് പത്തില്പരം മലയാളികളാണ്. എന്നാലിതാ പ്രേശ്നങ്ങൾ നിലനിൽക്കെ മാക്കൂട്ടത്ത് കേരളത്തിന്റെ റവന്യു പുറമ്പോക്ക് ഭൂമിയിൽ മുറിച്ചിട്ട മരം കർണാടക വനം വകുപ്പ് കൊണ്ടുപോയതായി റിപ്പോർട്ട്. 4 മാസം മുൻപ് താമസ സ്ഥലത്തെ മര‌ം മുറിച്ചതിന് മലയാളി ദമ്പതികളായ മാട്ടുമ്മൽ ബാബു, ഭാര്യ സൗമിനി എന്നിവരെ മാക്കൂട്ടം വനപാലകർ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിൽപെട്ട മരത്തടികളാണ് ക്രെയിൻ ഉപയോഗിച്ച് മാക്കൂട്ടം ബ്രഹ്മഗിരി വൈൽഡ് ലൈഫ് റേഞ്ചർ കേശവയുടെ നേതൃത്വത്തിലുള്ള സംഘം കടത്തിക്കൊണ്ടുപോയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നത്..

അതോടൊപ്പം തന്നെ ഇരിട്ടി തഹസിൽദാർ കെ.കെ.ദിവാകരൻ മരം കൊണ്ടുപോകുന്നത് തടയണമെന്ന് നിർദേശിച്ചതിനെ തുടർന്ന് ഇരിട്ടി എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തേക്ക് എത്തിയിരുന്നു എങ്കിലും കർണാടക കൂട്ടുപുഴയിൽ മണ്ണിട്ട് റോഡ് അടച്ചതിനാൽ എത്താൻ വൈകിയതിനെ തുടർന്ന് ഇവിടെ വാഹനങ്ങൾ നിർത്തി കേരള പൊലീസ് നടന്ന് എത്തിയപ്പോഴേക്കും മരങ്ങൾ നീക്കുകയും ചെയ്തിരുന്നു.

ഇന്നലെ രാവിലെ 9ഓടെയാണ് മലയാളി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെത്തി കർണാടക വനം വകുപ്പിന്റെ പ്രകോപനകരമായ നീക്കം നടന്നത്. ഇരിട്ടി സിഐ എ.കുട്ടികൃഷ്ണൻ, പായം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പവിത്രൻ കരിപ്പായി, അംഗം പി.എൻ.സുരേഷ്, വിളമന വില്ലേജ് ഓഫിസർ സിബി മാത്യു എന്നിവരും സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു.

അതേസമയം ഇവരും പായം പഞ്ചായത്ത് പ്രസിഡന്റ് എൻ.അശോകന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും വനം ചെക്ക് പോസ്റ്റിൽ അന്വേഷിച്ചപ്പോൾ വീരാജ്പേട്ട കോടതിയിലുള്ള കേസിൽ ഡിഎഫ്ഒയുടെ ഉത്തരവ് പ്രകാരമാണ് മരങ്ങൾ കസ്റ്റഡിയിൽ എടുത്തതെന്നും മാക്കൂട്ടത്തെ ബ്രഹ്മഗിരി വന്യജീവി സങ്കേതം ആസ്ഥാനത്ത് സൂക്ഷിക്കുമെന്നുമായിരുന്നു വിശദീകരണം നൽകിയിരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (4 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (7 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (14 hours ago)

Malayali Vartha Recommends