Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അവനിലെ പലമുഖങ്ങള്‍, ഓരോരുത്തരോടും പല സമീപനങ്ങള്‍... അവന്റെ പിന്നാലെ നടക്കുന്ന പെണ്ണുങ്ങള്‍; കൗസലിംഗ് സൈക്കോളജിസ്റ്റ് കലയുടെ ഒരനുഭവം

18 APRIL 2020 07:40 PM IST
മലയാളി വാര്‍ത്ത

തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു പുരുഷ സുഹൃത്ത്. താന്‍ ഒറ്റതവണ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്ന അദ്ദേഹം, പെണ്ണിന്റെ പേരില്‍ നിരവധി തവണ വന്ന കോളുകള്‍ അലസമായി ഉപേക്ഷിച്ചു ഇടുന്നത് കണ്ടപ്പോള്‍ ഒരു കൗതുകം തോന്നി. പിന്നെ ആ സുഹൃത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഒരു കൗതുകം തോന്നി. അന്വേഷിച്ചപ്പോള്‍ അയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളും വിവരണങ്ങളുമാണ് കൗസലിംഗ് സൈക്കോളജിസ്റ്റ് കല തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിവരങ്ങള്‍, വിവരണങ്ങള്‍, അതേ പോലെ എഴുതി ഇടാന്‍ ഒരു കൗണ്‍സിലര്‍ നില്‍ക്കില്ല..ഞാനുമതേ.. അവനല്ലേ എന്ന് തിരക്കേണ്ട..
ഇത്, അവനല്ല…. ? ഒന്നിലധികം അവന്മാര്‍….

::::::++++:::::+::::::::::++++++:+++++++::::+++:

എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത പുരുഷന്‍,
ഒരു സുഹൃത്താണ് .
പൊതുവെ പെണ്ണുങ്ങളുടെ മനഃശാസ്ത്രം എന്നാല്‍, ഉശിരുള്ള ആണുങ്ങളോടുള്ള ഒരു മമത ആണ്..
വാക്കുകളിലൂടെ പറഞ്ഞാല്‍, അവന്റെ പിന്നാലെ നടന്ന പെണുങ്ങളുടെ പേരും വിവരവും അറിഞ്ഞാല്‍ ഞെട്ടും..

ഞാന്‍ പരിചപ്പെടുമ്‌ബോള്‍,
ഉര ബുക്‌സിന് വേണ്ടി കേസുകള്‍ എഴുതാനുള്ള സഹായം അദ്ദേഹം ചെയ്തു..
നിരവധി കുറ്റകൃത്യങ്ങളുടെ യഥാര്‍ത്ഥ വിവരവും ഒട്ടും പ്രതീക്ഷിക്കാതെ എനിക്കു കിട്ടി…

ഞാന്‍ ഒറ്റ തവണ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്ന അദ്ദേഹം, പെണ്ണിന്റെ പേരില്‍ നിരവധി തവണ വന്ന കോളുകള്‍ അലസമായി ഉപേക്ഷിച്ചു ഇടുന്നത് കണ്ടപ്പോള്‍ ഒരു കൗതുകം തോന്നി..

'എന്റെ ഒരു മേലുദ്യോഗസ്ഥ.. '
അഭിമാനത്തോടെ അയാള്‍ വിവരങ്ങള്‍ നല്‍കി..

പറഞ്ഞപ്പോള്‍ എനിക്കു അറിയുന്ന സ്ത്രീ..
കുറച്ചു വ്യക്തിപരമായ പ്രശ്‌നം ഉണ്ടായിരുന്ന സമയത്തു എന്നെ അവര്‍ ആശ്രയിച്ചു..
മേലുദ്യോഗസ്ഥ, അവിവാഹിത, ആരോഗ്യവതി..
പിന്നെ, പെട്ടന്ന് മറ്റുള്ളവരോട് വഴങ്ങാത്ത പ്രകൃതം..
എനിക്കു അതായിരുന്നു, ഉത്സാഹം..
പക്ഷെ പുള്ളിക്കാരി ഒരല്‍പ്പം മുന്നിലേയ്ക്ക് എത്തി..
അല്പമെന്ന് അല്ല, അമിതമായി അടുപ്പം ഉണ്ടായി..
ഒരാള്‍ക്കും പിടിതരാത്ത അവര്‍ ഏതാണ്ട് പ്രാര്‍ത്ഥന പോലെ എന്നെ കാണാന്‍ തുടങ്ങി..

..എനിക്കു വേണ്ടി സമ്മാനങ്ങള്‍ വാങ്ങുക, ഔദ്യോഗികമായ സഹായങ്ങള്‍ ചെയ്യുക..
വീട്ടില്‍ ചെന്നാല്‍ തനി ഭാര്യയെ പോലെ..
നല്ലൊന്നാര പാചക റാണിയാണ്..
കഷ്ടമാണ് വിവാഹം നടക്കാതെ ജീവിതം പോയത്.. ''

നിങ്ങള്‍ക്ക് തിരിച്ചു സ്‌നേഹിച്ചൂടെ?
ഞാനെന്ന കൗണ്‍സിലറും സുഹൃത്തും അയാളോട് കൂടുതല്‍ ചോദ്യങ്ങളിട്ടു..
വ്യക്തികളെ പഠിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍..

''ഭാര്യയോടുള്ള പ്രതിബദ്ധത മാത്രമല്ല, അവരുടെ കാര്യങ്ങള്‍ എല്ലാം ഭംഗിയായി നോക്കുന്നുണ്ട്..
കുറ്റബോധവുമില്ല..
അവര്‍ എന്റെ ചുറ്റിക്കളികള്‍ ഒന്നും തന്നെ അറിയുകയുമില്ല..
പ്രശ്‌നം ഞാന്‍ തന്നെ !
ഭാര്യയോടും എന്റെ ആദ്യകാമുകിയോടും മാത്രമേ ഹൃദയത്തില്‍ തൊട്ട് സ്‌നേഹം വന്നിട്ടുള്ളൂ..
ഇതൊക്കെ ശാരീരികമായ കൗതുകം മാത്രം..''
എങ്കില്‍ അവരെ ഒഴിവാക്കാന്‍ നോക്കിക്കൂടെ ഒറ്റ വാക്കില്‍?
എന്തിന് ആ സ്ത്രീയെ പുറകെ നടത്തുന്നു?
അവരെ കൊണ്ടുള്ള ഔദ്യോഗിക പ്രയോജനങ്ങള്‍ പോകും അല്ലേ?
പേടിയാണോ അവരെ?

സ്ത്രീ സഹജമായ ദേഷ്യത്തോടെ ഞാന്‍ ചോദിച്ചു..

''ഒരിക്കലും ഇല്ല, അവര്‍ എനിക്കിട്ട് പണിഞ്ഞാല്‍ തിരിച്ചു ഞാന്‍ എന്റെ പഴയകാല ഗുണ്ടായിസം വീണ്ടെടുക്കും..
കൈവെട്ടി ഞാന്‍ മാറ്റും.. ''

ആ പറഞ്ഞത് ഞാന്‍ വിശ്വസിക്കും..
പ്രത്യേകിച്ച് അയാളുടെ ഭൂതകാലം എനിക്കു അറിയാവുന്നത് കൊണ്ട്..

പിന്നെന്താ?
''മടുത്തു എന്നുള്ളത് സത്യമാണ്, പക്ഷെ ഒരു പെണ്ണിനേയും ഞാന്‍ അങ്ങനെ പറഞ്ഞു കളയാറില്ല…
അതിരാവിലെ എഴുനേല്‍ക്കുമ്‌ബോ മുതല്‍ ഈശ്വരനെ വിളിക്കുന്നതാണ് ഞാന്‍..
പിന്നാലെ ഇങ്ങനെ എനിക്കു വേണ്ടി എന്തും ചെയ്യാന്‍ നടക്കുന്ന ഒരാളെ കളഞ്ഞാല്‍ ഉണ്ടാകുന്ന ശാപം താങ്ങാന്‍ വയ്യ…!

ഞാന്‍ തലയില്‍ കൈവെച്ചു പോയി..
എനിക്കു അവനെ അറിയാന്‍ ഒരുപാട് ആഗ്രഹം തോന്നി..

അവനിലെ പലമുഖങ്ങള്‍, ഓരോരുത്തരോടും പല സമീപനങ്ങള്‍..

'' ഭാര്യ ചൊവ്വയും വെള്ളിയും എനിക്കായ് പ്രത്യേക പൂജ ചെയ്യാറുണ്ട്, അതും കാരണമാകാം മറ്റൊരു ഒരു പെണ്ണിനോടും മനസ്സ് കൊണ്ടൊരു അടുപ്പം ഉണ്ടാകാത്തത്..! '

നിങ്ങളെന്തിനാണ് ഈശ്വരന്മാരെ ഇതിനൊക്കെ കൂട്ട് പിടിക്കുന്നത്?
കാര്യം കണ്ടു കഴിഞ്ഞാല്‍ മടുക്കുക എന്നത് പുരുഷവര്‍ഗ്ഗത്തിന്റെ രീതി അല്ലേ..
എന്നിലെ ഫെമിനിസ്റ്റ്..

'ഞാന്‍ ഇപ്പോഴേ ആത്മീയതയുടെ വഴിയിലാണ്, പിള്ളേരെ ഒരു വഴിയില്‍ എത്തിച്ചാല്‍ ഹിമാലയത്തിലോട്ടു ഒരു പോക്കാണ്.. '

ഇത് പറയുമ്‌ബോള്‍ വീണ്ടും ആ സ്ത്രീയുടെ കോളുകള്‍ വരുന്നുണ്ടായിരുന്നു.ഞാന്‍ എത്ര പറഞ്ഞിട്ടും അയാളത് എടുത്തില്ല..
മറ്റന്നാള്‍ വീട്ടില്‍ പോയി കാണുന്നുണ്ട്, അത് മതി…
ഇന്നലെ അവര്‍ക്ക് ഓഫീസില്‍ വെച്ചു എന്തോ ശാരീരിക അസ്വസ്ഥത വന്നു ലീവ് എടുത്തു പോയി..
ഞാന്‍ വിളിക്കാനൊന്നും പോയില്ല..
അതിന്റെ പരിഭവം ആയിരിക്കും… !

സത്യത്തില്‍ ലൈംഗികപരമായി നോക്കിയാല്‍ അവര്‍ക്ക് ഞാന്‍ പോരാ..
കൊച്ചു പയ്യന്മാര്‍ ആണ് നല്ലത്, ഞാനത് അവരോടു തുറന്നു പറഞ്ഞത് സങ്കടം ആയത്രേ..
മനുഷ്യാ, അതവര്‍ക്ക് നിങ്ങളോട് മാത്രമുള്ള ആസക്തി ആന്നെന്നു പറയണമെന്നുണ്ട്..
പക്ഷെ, അതൊന്നും അയാളില്‍ അവരോടുള്ള സമീപനത്തില്‍ ചലനം ഉണ്ടാക്കാന്‍ പോകുന്നില്ല…

. പിന്നെ വന്ന കോള് അയാളെടുത്ത് സൗഹൃദത്തോടെ സംസാരിക്കാന്‍ തുടങ്ങി..

'സുഹൃത്തിന്റെ ഭാര്യയാണ്, അവന്‍ വിദേശത്താണ്, നമ്മളെ കൊണ്ടാകുന്ന ചില്ലറ സഹായങ്ങള്‍.. '
കണ്ണിറുക്കി ചിരിച്ചു അയാളത് പറഞ്ഞപ്പോള്‍ അറച്ചു പോയ്..

പോകട്ടെ, മോള്‍ടെ സ്‌കൂളിലെ പരിപാടി ആണിന്ന്..
നോക്ക്, അവളുടെ ഫോട്ടോ എന്ന് പറഞ്ഞു അച്ഛന്റെ അഭിമാനത്തോടെ എന്നെ ഫോണ്‍ ഗാലറി കാണിച്ചപ്പോ അയാള്‍ക്ക് മറ്റൊരു മുഖമായിരുന്നു..

' നാട്ടില്‍ നിന്നും പെങ്ങളും അളിയനും വന്നിട്ടുണ്ട്..
അവരെയും കൂട്ടി വേണം പോകാന്‍..
ഉത്തരവാദിത്വമുള്ള ആങ്ങള, എന്നോട് പെങ്ങളുടെ വീട്ടില്‍ കുരുമുളക് കൃഷി ഉള്ള കാര്യങ്ങള്‍ വരെ പറഞ്ഞു..

എന്നെ പഠിക്കാന്‍ തോന്നുന്നു എങ്കില്‍ കൂടുതല്‍ വിവരം തരാം..
അധോലോകത്തിന്റെ കളികള്‍ അറിയണോ?
ചിരിച്ചു കൊണ്ട് അവന്‍ ചോദിച്ചു..
ഭാവിയില്‍ അവന്‍ ദിവ്യന്‍ ആകുമെന്ന് പറയുന്നു..
സന്യാസിക്ക് തെമ്മാടി ആകാം, തെമ്മാടിക്ക് സന്യാസി ആകാന്‍ പറ്റുമോ?
സുരേഷ് ഗോപിയുടെ ഡയലോഗ് ഞാന്‍ ഓര്‍ത്തു കൊണ്ടേ ഇരുന്നു…

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (4 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (7 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (14 hours ago)

Malayali Vartha Recommends