മാസ്സ് എൻട്രി എന്നുപറഞ്ഞാൽ ഇതാണ്; പഴയ ജനസമ്പർക്ക പരിപാടിയുടെ ഓൺലൈൻ പതിപ്പുമായി ഉമ്മൻചാണ്ടി തിരിച്ചുവന്നു; ലീഗ് കൊളുത്തിയ ആ പടക്കം ഇന്നലെ ഉമ്മന്ചാണ്ടികൂടെ ചേർന്നതോടെ ആഞ്ഞു പൊട്ടുകയായിരുന്നു...

ഉമ്മൻചാണ്ടി തിരിച്ചുവന്നു. മാസ്സ് എൻട്രി എന്നുപറഞ്ഞാൽ ഇതാണ്. ആവേശം നിറഞ്ഞു അണികൾ ആർത്തുവിളിക്കുന്നു. ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ യുഡിഎഫ് അണികൾ ആർത്തു വിളിക്കുകയായിരുന്നു. തങ്ങളുടെ പ്രിയ അനേതാവ് വീണ്ടും സടകുടഞ്ഞു എണീറ്റിരിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി ഉമ്മൻചാണ്ടി അസുഖ ബാധിതനായി കഴിയുകയായിരുന്നു എന്ന ഖേദത്തിലായിരുന്നു പ്രവർത്തകരിൽ ഏറെയും. അതിലേറെ അവരെ വിഷമിപ്പിച്ചിരുന്നത് ഉമ്മൻചാണ്ടിയുടെ സംസാരത്തിൽ ഉള്ള ഒരു പ്രശ്‌നമായിരുന്നു. സംസാരിക്കുമ്പോൾ സ്വരം പുറത്തേക്ക് വരാതിരുന്ന അവസ്ഥ. അതായിരുന്നു കൊണ്ഗ്രെസ്സ് പ്രവർത്തകരെ ഏറെ വേദനിപ്പിച്ചിരുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു അത്ഭുതമായി ഉമ്മൻസിച്ചാണ്ടി തിരിച്ചു വന്നിരിക്കുകയാണ്. ഉമ്മൻചാണ്ടിയുടെ നഷ്ടപെട്ട ആ ശബ്ദം തിരികെ ലഭിച്ചിരിക്കുന്നു. അതാണ് അണികളെ ഏറെ ആഹ്ളാദ ഭരിതരാക്കിയിരിക്കുന്നത്.
ഇന്നലെ ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് ലൈവിന് ചുവട്ടിൽ വന്നിരുന്ന ആ കമന്റുകൾ കണ്ടാൽ മതി ആവേശം അലതല്ലി ഉയരുന്ന കാഴ്ച നമുക്ക് അറിയാനാകും. ' ഒ.സി. തിരികെ വന്താച്ച്, ഇനി കോൺഗ്രസ് യുഗം' എന്നൊക്കെ പറഞ്ഞ് അണികൾ ഇളകുന്ന കാഴ്ച..
ലീഗ് കൊളുത്തിയ ആ പടക്കം ഇന്നലെ ഉമ്മന്ചാണ്ടികൂടെ ചേർന്നതോടെ ആഞ്ഞു പൊട്ടുകയായിരുന്നു. പിണറായി വിജയന് ഇത് സമയ ദോഷം എന്നല്ലാതെ എന്ത് പറയാൻ. കഴിഞ്ഞ കുറെ നാളുകളായി ചെറിയ ചെറിയ ഗുണ്ടുകൾ എറിഞ്ഞുകൊണ്ടിരുന്ന രമേശ് ചെന്നിത്തലക്ക് അതൊന്നും വേണ്ട വിധം ഏശാതെ വന്നപ്പോൾ... ഏറ്റവുമൊടുവിൽ സ്പ്രിങ്ക്ലർ വിവാദവും തുടർന്ന് കെഎം ഷാജിയുടെ അവതാരവും ഒക്കെത്തന്നെയാണ് ഒടുവിൽ യുഡിഎഫിനെ രക്ഷിച്ചത്. എട്ടാവും ഒടുവിൽ ഉമ്മന്ചാണ്ടികൂടെ രംഗത്തെത്തിയതോടെ കളം കൊഴുത്തു. ഇന്നലെയാണ് ഉമ്മൻചാണ്ടി മാധ്യമപ്രവർത്തകർക്കുമുന്നിൽ സുസ്മേരവരഥനായി പഴയപ്രസരിപ്പോടെ അവതരിച്ചതെങ്കിലും കഴിഞ്ഞ ഒന്നുരണ്ടു ദിവസമായി ഉമ്മൻചാണ്ടി ഓൺലൈനിൽ തന്റെ സജീവ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരുന്നു. പഴയ ജനസമ്പർക്ക പരിപാടിയുടെ ഓൺലൈൻ പതിപ്പ് എന്നുവേണമെങ്കിൽ പറയാം. തന്റെ ശബ്ദം തിരിച്ചു വന്നപ്പോൾ ഉമ്മൻചാണ്ടി ആദ്യം ചെയ്തത് രണ്ടു ഫോണുകൾ സജ്ജമാക്കി. രാവിലെ ആറു മണി മുതൽ വൈകുനേരം പത്തു മണി വരെ ജഗതിയിലുള്ള പുതുപ്പള്ളി വീട്ടില്‍ ഒരു കാൾ സെന്റർ സെറ്റ് ചെയ്തു. കാൾ സെന്ററിലേ കാൾ ഓപ്പറേറ്റർ ഒരാൾ മാത്രം. അത് ഉമ്മൻചാണ്ടി. ഏതു കാൾ വന്നാലും ഉമ്മൻചാണ്ടി നേരിട്ടെടുക്കും. മുന്നിൽ വച്ചിരിക്കുന്ന ഒരു നോട്ടുബുക്കിൽ ആദ്യമേ തന്നെ വിളിക്കുന്ന ആളുടെ പേരെഴുതുംഅതിനു ശേഷം എന്തിനാണ് വിളിക്കുന്നതെന്ന് വിവരം അതിൽ നോട്ട് ചെയ്യും. ആവശ്യങ്ങൾ എന്തായാലും ഉമ്മൻചാണ്ടി ആ പ്രദേശത്തെ തന്റെ സുഹൃത്തുക്കളെ വിളിച്ച് നടപ്പിലാക്കും. കേന്ദ്ര സർക്കാരിനെഴുതണമെങ്കിൽ നേരിട്ടെഴുതും. സംസ്ഥാന സർക്കാരിന് ആണെങ്കിൽ അതും നേരിട്ടെഴുതും. വിവിധ വകുപ്പുകൾക്കും ഉമ്മൻചാണ്ടി നേരിട്ട് കത്തെഴുതും. തന്റെ പഴയ ജനസമ്പർക്ക പരിപാടിയുടെ പുതിയ പതിപ്പിൽ തിളങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
ഭക്ഷണം കഴിക്കാന്‍ മാത്രമാണ് കോള്‍ സെന്ററില്‍ നിന്ന് എഴുന്നേല്കുന്നത്. ഉച്ചയുറക്കം പോലും ഉപേക്ഷിച്ചു. സഹായം തേടിയാണ് കുടുതല്‍ വിളികള്‍ എത്തുന്നത്. കേരളത്തിലും പുറത്തുമുള്ള തന്റെ അടുപ്പക്കാരെ ഉപയോഗിച്ച് ഒസി സഹായം എത്തിക്കുന്നു.കായംകുളത്ത് കൃഷ്ണപുരത്ത് 40 പെയിന്റിംഗ് തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റ് എത്തിച്ചു. വയനാട്ടിലും ഭക്ഷണ കിറ്റ് നല്കി. പൊതു ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തുന്നു. കത്തായിട്ടാണ് അയയ്ക്കുന്നത്. വിദേശത്ത് മലയാളികള്‍ മരിച്ചിടത്ത് അനുശോചന യോഗം ചേരുമ്പോള്‍ അവര്‍ക്ക് ഫോണിലൂടെ അനുശോചന സന്ദേശം നല്കുന്നു.
അമേരിക്കയിലെ ടെക്‌സസില്‍ ഇന്നു പുലര്‍ച്ചെയാണ് സന്ദേശം നല്കിയത്. ചിലര്‍ക്ക് ആവശ്യങ്ങളൊന്നുമില്ല.ഉമ്മൻചാണ്ടിയോട് സംസാരിച്ചാല്‍ ആശ്വാസമായി.
ഇറ്റലിയില്‍ നിന്നെത്തി 28 ദിവസം ഡല്‍ഹി ഐടിബിടി സൈനിക ക്യാമ്പിലായിരുന്ന 43 വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേക്കു വരാന്‍ രണ്ടു വാഹനവും സംസ്ഥാനങ്ങള്‍ കടക്കാനുള്ള പാസും ഭക്ഷണവും ഏര്‍പ്പാടാക്കി. വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായി കേരളത്തിലെത്തി. നാട്ടില്‍ നടക്കുന്ന പല കാര്യങ്ങളും സൂക്ഷ്മമായി അറിയാന്‍ കഴിയുന്നത് കോളുകളിലൂടെയാണെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























