Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും സാധാരണ നിലയിൽ പ്രവർത്തിക്കും;കോട്ടയം ജില്ലയിൽ ലോക് ഡൗണിൽ അനുവദിക്കേണ്ട ഇളവുകൾ...

18 APRIL 2020 08:59 PM IST
മലയാളി വാര്‍ത്ത

കോവിഡ് രോഗ നിയന്ത്രണ നടപടികളുടെ ഭാഗമായി ഗ്രീൻ സോണിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ലോക് ഡൗണിൽ അനുവദിക്കേണ്ട ഇളവുകൾ സംബന്ധിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഏപ്രിൽ 21 മുതലാണ് ഇളവുകൾ നിലവിൽ വരിക. അതുവരെ നിയന്ത്രണങ്ങൾ തുടരും. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനിൽ ഉമ്മൻ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഇളവുകൾ;

ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും സാധാരണ നിലയിൽ പ്രവർത്തിക്കും. അന്തർ ജില്ലാ യാത്രകൾക്ക് നിയന്ത്രണമുള്ള സാഹചര്യത്തിൽ ജില്ലയിൽ ജോലി ചെയ്യുന്ന ഇതര ജില്ലകളിൽനിന്നുള്ള ജീവനക്കാർ എന്നും പോയിവരുന്നത് ഒഴിവാക്കി ഇവിടെ താമസിക്കണം.

റെഡ് സോണിൽ ഉൾപ്പെട്ട കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നുള്ള ജീവനക്കാർ കോട്ടയം ജില്ലയിലെത്തുമ്പോൾ പതിനാലു ദിവസം ക്വാറൻറയിനിൽ കഴിയണം. ഈ പതിനാലു ദിവസം ഡ്യൂട്ടിയായി പരിഗണിക്കും. പ്രധാന ഓഫീസുകളിൽ ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിന് ഇൻഫ്രാറെഡ് തെർമോ മീറ്റർ ലഭ്യമാക്കും.

വ്യാപാര സ്ഥാപനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാം. രാവിലെ ഒൻപതു മുതൽ വൈകുന്നേരം ഏഴു വരെയാണ് പൊതുവായ പ്രവർത്തന സമയം. അതേസമയം വിവിധ വിഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.

ഹോട്ടലുകളിലും റസ്റ്റോറൻറുകളിലും രാവിലെ എട്ടു മുതൽ വൈകുന്നേരം ഏഴു വരെ ഭക്ഷണം ഇരുന്ന് കഴിക്കാൻ(ഡൈനിംഗ്) സൗകര്യം നൽകാം. വൈകുന്നേരം ഏഴു മുതൽ എട്ടുവരെ പാഴ്‌സൽ സർവീസിന് അനുമതിയുണ്ട്. ഡൈനിംഗിൽ സാമൂഹിക അകലം ഉറപ്പാക്കണം. ജീവനക്കാരും ഭക്ഷണം കഴിക്കുന്ന സമയം ഒഴികെ സന്ദർശകരും മാസ്‌ക് ധരിക്കണം. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം.

ടെക്‌സ്‌റ്റൈൽ ഷോപ്പുകൾ രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറുവരെ

ജ്വല്ലറികൾ രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെ.

കെട്ടിട നിർമാണ സാമഗ്രികളുടെ വിൽപ്പന കേന്ദ്രങ്ങൾ, വാച്ച് കടകൾ തുടങ്ങിയവ വൈകുന്നേരം ആറു വരെ.

ബാർബർ ഷോപ്പുകൾ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെ പ്രവർത്തിക്കാം. എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കാൻ പാടില്ല. മാസ്‌കുകളും സാനിറ്റൈസറും ഉറപ്പാക്കണം. തുണികൾക്ക് പകരം ഡിസ്‌പോസിബിൾ സാമഗ്രികൾ മാത്രമേ ഉപയോഗിക്കാവൂ. ഉപകരണങ്ങൾ ഉപയോഗത്തിനുശേഷം അണുവിമുക്തമാക്കണം.

മറ്റു ജില്ലകളിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും തിരികെയുമുള്ള യാത്രകൾക്ക് നിരോധനമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക അനുമതി തേടണം.

ജില്ലയ്ക്കുള്ളിൽ യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതിയോ പാസോ ആവശ്യമില്ല.

സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാം. ഡ്രൈവർക്കു പുറമെ പ്രായപൂർത്തിയായ രണ്ടു
പേർക്കും പതിനഞ്ചു വയസിൽ താഴെയുള്ള രണ്ടു പേർക്കും യാത്ര ചെയ്യാം.

ജില്ലയ്ക്കുള്ളിൽ പൊതുഗതാഗത സംവിധാനം നടപ്പാക്കുന്നതിന് കെ.എസ്.ആർ.ടി.സി അധികൃതരുമായും സ്വകാര്യ ബസുടമകളുമായും ചർച്ച നടത്തും.

ഓട്ടോറിക്ഷകൾ രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ. പരമാവധി രണ്ടു യാത്രക്കാർ മാത്രം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാർഥികൾക്കുള്ള ഹോസ്റ്റലുകൾ, പരിശീലന കേന്ദ്രങ്ങൾ മുതലായവയ്ക്ക് പ്രവർത്തന നിരോധനം തുടരും. വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ ഉൾപ്പെടെയുള്ള മറ്റു താമസകേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതിയുണ്ട്.

വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് 20 പേരിൽ അധികമാകരുത്. എത്തുന്നവർ സാമൂഹിക അകലം ഉറപ്പാക്കണം.

ആരാധനാലയങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ പാടില്ല. മതപരമായ കൂടിച്ചേരലുകൾക്ക് നിരോധനം തുടരും.

സിനിമാ തിയേറ്ററുകൾ, മാളുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, ജിംനേഷ്യങ്ങൾ, സ്‌പോർട്‌സ്
കോംപ്ലസുകൾ, നീന്തൽ കുളങ്ങൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ മുതലയാവ തുറക്കാൻ പാടില്ല.

കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഇളവ്

ഫാക്ടറികൾ-വ്യവസായ യൂണിറ്റുകൾ എന്നിവ പ്രവർത്തിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (4 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (7 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (14 hours ago)

Malayali Vartha Recommends